ദുബായ് വിമാനദുരന്തം: സർവീസുകൾ സാധാരണ നിലയിലേക്ക്
Saturday, August 6, 2016 10:59 PM IST
ന്യൂഡൽഹി: ദുബായിൽ എമിറേറ്റ്സ് വിമാനം അപകടത്തിൽപ്പെട്ടതിനെത്തുടർന്നു താറുമാറായ ഇന്ത്യ– ദുബായ് വിമാന സർവീസുകൾ ഇന്നു മുതൽ സാധാരണ നിലയിലായേക്കും.

അതേസമയം, സ്പൈസ് ജെറ്റിന്റെ ഒമ്പത് വിമാനങ്ങൾ ഇന്നലെ സർവീസ് നടത്തി. എയർഇന്ത്യ, ജെറ്റ് എയർവെയ്സ്, ഇൻഡിഗോ തുടങ്ങിയ കമ്പനികളുടെ സർവീസുകൾ ഇന്നു മുതൽ സർവീസ് ആരംഭിക്കുമെന്നാണ് അറിയുന്നത്.