തിരുവല്ല മെഡിക്കൽ മിഷൻ പൂർവവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു
Monday, August 8, 2016 12:39 AM IST
ഡാളസ്: തിരുവല്ല മെഡിക്കൽ മിഷൻ നഴ്സിംഗ് സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തീകരിച്ചു അമേരിക്കയുടെ വിവിധ സംസ്‌ഥാനങ്ങളിൽ ആതുര ശുശ്രൂഷ രംഗത്ത് പ്രവർത്തിക്കുന്ന നഴ്സുമാരുടെ ആദ്യ സംഗമം ഡാളസിൽ നടത്തി. ഡാളസ് സൗത്ത് ഇർവിങ് ഹൈറ്റ്സിൽ നടത്തപ്പെട്ട പൂർവ്വ വിദ്യാർത്ഥി സംഗമം അപൂർവ്വഅനുഭവമായിരുന്നു.

1948 ആരംഭിച്ച നഴ്സിങ് സ്കൂളിൽ നിന്നും വിവിധ കാലഘട്ടങ്ങളിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിനികൾ ജീവിതാനുഭവം പങ്കിട്ടത് അവസ്മരണീയമായിരുന്നു. ഗ്രേയ്സ് സാം, സുജ റോയ് എന്നിവർ വിദ്യാർത്ഥിനി സംഗമം വൻ വിജയമാക്കുന്നതിന് ഓർഗനൈസർമാരായി പ്രവർത്തിച്ചു.
രാജമ്മ തോമസ്, സോമി ജോർജ്, സിലി മാത്യൂസ്, ഷെർലി ഫിലിപ്പ്, സൂസൻ ജേക്കബ്, നിസി ജോർജ്, ഗ്രേയ്സ് ജേക്കബ്, സാം വർഗീസ്, സാറ മാത്യു, അന്ന മാത്യു തുടങ്ങി നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു.

<യ> റിപ്പോർട്ട്: പി.പി. ചെറിയാൻ

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ08ളമ9.ഷുഴ മഹശഴി=ഹലളേ>