പോസ്റ്റ് രചന മത്സരവും ക്രിയേറ്റീവ് റൈറ്റിംഗ് മത്സരവും ഓഗസ്റ്റ് 12ന്
Monday, August 8, 2016 6:38 AM IST
ഷാർജ: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ അസോസിയേഷൻ ഷാർജ ലൈബ്രറി കമ്മിറ്റി കുട്ടികൾക്കുവേണ്ടി പോസ്റ്റർ രചന മത്സരവും ക്രിയേറ്റീവ് റൈറ്റിംഗ് മത്സരവും സഘടിപ്പിക്കുന്നു.

ഓഗസ്റ്റ് 12നു (വെള്ളി) ഉച്ചകഴിഞ്ഞു മൂന്നു മുതലാണ് പരിപാടി. വിജയികൾക്കു വൈകുന്നേരം നടക്കുന്ന ഇന്ത്യൻ അസോസിയേഷൻ ലീഗൽ കമ്മിറ്റിയുടെ സെമിനാറിൽ ട്രോഫികൾ വിതരണം ചെയ്യും.

സബ് ജൂണിയർ, ജൂണിയർ, സീനിയർ എന്നീ കാറ്റഗറിയിലാണ് മത്സരങ്ങൾ. പോസ്റ്റർ രചനക്കുള്ള ബ്രഷ്, കളർ തുടങ്ങിയവ കുട്ടികൾ കൊണ്ടുവരണം. പോസ്റ്റർ പേപ്പർ സഘാടകർ നൽകും. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പാർട്ടിസിപ്പന്റ് സർട്ടിഫിക്കറ്റ് ലഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഇതിനായി

<ളീിേ ളമരല=്ലൃറമിമ ശ്വെല=2>വേേുെ://ഴീീ.ഴഹ/ളീൃാെ/ണ8ലഛഖങ്ഇതു8ഹഃം6ി1 എന്ന ലിങ്കിൽകൂടി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

പങ്കെടുക്കുന്ന കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ഓഗസ്റ്റ് 15നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന അമാൻ അലി ഖാൻ അയാൻ അലി ഖാൻ എന്നീ പ്രശസ്ത സംഗീതജ്‌ഞരുടെ ഹിന്ദുസ്‌ഥാനി സംഗീത പരിപാടിയുടെ ടിക്കറ്റ് ലഭിക്കുന്നതാണ്.

<ആ>റിപ്പോർട്ട്: കെ. സുനിൽരാജ്