ഫിലഡൽഫിയയിൽ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു
Monday, August 8, 2016 6:40 AM IST
ഫിലഡൽഫിയ: സീറോ മലബാർ സഭയുടെ പ്രഥമവിശുദ്ധയും സഹനത്തിലൂടെ സ്വയം എരിഞ്ഞുതീർന്ന് സ്വർഗീയമധ്യസ്‌ഥയായി മാറിയ അനുഗൃഹീത പുണ്യവതിയുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സെന്റ് തോമസ് സീറോ മലബാർ ഫൊറോന ദേവാലയത്തിൽ ഭക്‌തിപൂർവം ആഘോഷിച്ചു.

ജൂലൈ 31നു നടന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് വികാരി ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി കാർമികത്വം വഹിച്ചു. തുടർന്നു ലദീഞ്ഞുംവിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും തിരുനാളിനു മോടികൂട്ടി.

സെന്റ് അൽഫോൻസ വാർഡിലെ കുടുംബങ്ങളായിരുന്നു ഈ വർഷത്തെ തിരുനാൾ ഏറ്റുനടത്തിയത്. ഇടവകവികാരി ഫാ. ജോണിക്കുട്ടി പുലിശേരി, ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റിൽ, സെക്രട്ടറി ടോം പാറ്റാനി എന്നിവരുടെ മേൽനോട്ടത്തിൽ അൽഫോൻസ വാർഡ് പ്രസിഡന്റ് റോയി പി.
വർഗീസ്, വൈസ് പ്രസിഡന്റ് ജോസ് വർഗീസ്, സെക്രട്ടറി ഷാജി മിറ്റത്താനി, ട്രഷറർ സോജൻ പോൾ, പാരിഷ് കൗൺസിൽ, ഭക്‌തസംഘടനകൾ എന്നിവർ തിരുനാളിന്റെ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ