ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷം സെപ്റ്റംബർ 10ന്
Monday, August 8, 2016 6:41 AM IST
ഡാളസ്: ഡാളസ് സൗഹൃദ വേദി വിവിധ കലാപരിപാടികളോടെ ഓണം ആഘോഷിക്കുന്നു. സെപ്റ്റംബർ 10നു (ശനി) കരോൾട്ടൺ സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ പള്ളി ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ. ഡോ. എം.വി. പിള്ള ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.

പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തതായി സെക്രട്ടറി അജയകുമാർ അറിയിച്ചു.

<ആ>റിപ്പോർട്ട്: എബി മക്കപ്പുഴ