കെഎച്ച്എസ്എം കർക്കിടക വാവു ബലി ആചരിച്ചു
Monday, August 8, 2016 6:41 AM IST
മെൽബൺ: മുൻ വർഷത്തെപോലെ ഈ വർഷവും കേരള ഹിന്ദു സൊസൈറ്റി മെൽബൺ സാമൂഹ കർക്കിടക വാവുബലി ആചരിച്ചു.

വാവുദിവസം രാവിലെ ഏഴു മുതൽ 10 വരെ ഡോൺകാസ്റ്റർ ഈസ്റ്റ് പബ്ലിക് ഹാളിൽ നടന്ന ബലിതർപ്പണത്തിൽ അറുപതോളം പേർ ബലി കർമം ചെയ്തു. ശിവശ്രീ മഹേശ്വര കുരുക്കൾ ബലി കർമങ്ങൾക്കു നേതൃത്വം നൽകി.

എല്ലാ വർഷവും കെഎച്ച്എസ്എം നടത്തുന്ന ബലിതർപ്പണത്തിനു വൻ പ്രതികരണമാണ് മെൽബൺ നിവാസികളിൽ നിന്നും ലഭിക്കുന്നതെന്നും വരും വർഷങ്ങളിലും ഇതുപോലുള്ള ആചരണങ്ങൾ തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.

<ആ>റിപ്പോർട്ട്: വിജയകുമാരൻ