മാഞ്ചസ്റ്ററിൽ അവധിക്കാല ക്ലാസുകൾ ഓഗസ്റ്റ് ഒമ്പതിനാരംഭിക്കും
Monday, August 8, 2016 6:44 AM IST
മാഞ്ചസ്റ്റർ: സെൻട്രൽ മാഞ്ചസ്റ്റർ സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സമ്മർ വെക്കേഷൻ ക്ലാസുകൾ ഓഗസ്റ്റ് ഒമ്പതു മുതൽ 15 വരെ അഞ്ചു ദിവസങ്ങളിലായി നത്തുന്നു.

കുട്ടികൾക്ക് അവരുടെ സഹപാഠികളുമായി സന്തോഷമായി ചെലവഴിക്കുവാൻ പറ്റുന്ന തരത്തിൽ ബൈബിൾ സ്കിറ്റുകളും കളിയും ചിരിയും വിജ്‌ഞാനം പകരുന്ന ക്ലാസുകളും കോർത്തിണക്കി അവരുടെ സർഗാത്മക വാസനകളെ വളർത്തിയെടുക്കുന്നതിനും കൂടി ഉദ്ദേശിച്ചാണ് സമ്മർ ക്ലാസുകൾ തയാറാക്കിയിരിക്കുന്നത്.

സെന്റ് ജോസഫ് ചർച്ച് വികാരി ഫാ. ഇയാൻ ഫാരൽ, ലിവർപൂൾ സീറോ മലബാർ ചാപ്ലെയിൻ ഫാ. ജിനോ അരീക്കാട്ട്, സാൽഫോർഡ് സീറോ മലബാർ ചാപ്ലെയിൻ ഫാ. തോമസ് തൈക്കൂട്ടത്തിൽ, സൺഡേ സ്കൂൾ അധ്യാപകർ, സീറോ മലബാർ യൂത്ത് ലീഗിന്റെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ടങഥഘ) പ്രവർത്തകർ തുടങ്ങിയവരാണ് ക്ലാസുകൾക്കു നേതൃത്വം നൽകുന്നത്.

സമ്മർ ക്ലാസിൽ പങ്കെടുത്ത് ദൈവാനുഗ്രഹവും സന്തോഷവും സമാധാനവും നേടുവാൻ എല്ലാ കുട്ടികളെയും സാൽഫോർഡ് രൂപത സീറോ മലബാർ ചാപ്ലെയിൻ ഫാ.തോമസ് തൈക്കൂട്ടത്തിൽ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ജോർജ് മാത്യു 7525628006, പ്രീതി ജോണി 7985765988, എബി 07985765988.

വിലാസം: സീറോ മലബാർ കമ്യൂണിറ്റി സെന്റർ, സെന്റ് ജോസഫ് ചർച്ച്, പോർട്ട്ലാന്റ് ക്രസന്റ്, ലോംഗ്സൈറ്റ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ങ13 ഛആഡ മാഞ്ചസ്റ്റർ.

<ആ>റിപ്പോർട്ട്: അലക്സ് വർഗീസ്