അയാർട്ട്കോ ചിത്ര പ്രദർശനവും സാംസ്കാരിക മേളയും നടത്തുന്നു
Monday, August 8, 2016 6:44 AM IST
കുവൈത്ത് സിറ്റി: സ്ത്രീ ശാക്‌തീകരണം കലയിലൂടെ എന്ന മുദ്രാവാക്യവുമായി കുവൈത്തിലെ പ്രമുഖ ആർട്ട് മൂവ്മെന്റ് ചിത്ര പ്രദർശനവും സാംസ്കാരിക മേളയും നടത്തുന്നു.

നവംബർ അവസാന വാരം നടക്കുന്ന പ്രദർശനത്തിനു ഓഗസ്റ്റ് 15 മുതൽ രജിസ്ട്രേഷൻ ആരംഭിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.

അയാർട്ട് കോ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(കമൃരേീ) കുവൈത്തിൽ സംഘടിപ്പിക്കുന്ന നാലാമത് ചിത്ര പ്രദർശനമേളയാണിത്. പതിനെട്ടു വയസു തികഞ്ഞ ഏതൊരു ഇന്ത്യൻ സ്ത്രീക്കും തങ്ങളുടെ തിരഞ്ഞെടുത്ത ചിത്രവുമായി പ്രദർശനത്തിനെത്താവുന്നതാണ്.

ജീവിതത്തിന്റെ വിവിധ മേഖലകളിൽ കഴിയുന്ന ഇന്ത്യൻ സ്ത്രീകളുടെ
സർഗാത്മകത കലയിലൂടെ പ്രദർശിപ്പിക്കുക എന്നതാണ് അയാർട്ട്കോ ലക്ഷ്യമിടുന്നത്. ഒപ്പം ഇന്ത്യൻ ചിത്രകലയും സംസ്കാരവും അറബ് സമൂഹത്തിനു ബോധ്യപ്പെടുത്തുക എന്നതും മേളയുടെ ഭാഗമാണ്.

ഇന്ത്യൻ എംബസിയും കുവൈത്ത് നാഷണൽ കൗൺസിൽ ഓഫ് ആർട്ടിന്റേയും സഹകരണം മേളയ്ക്കുണ്ട്.

വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ എംബസി പ്രസ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ, അയാർട്ട് കോ ഭാരവാഹികളായ എം.വി.ജോൺ മാവേലിക്കര, ചൗള ദോഷി എന്നിവരും പങ്കെടുത്തു.

വിവരങ്ങൾക്ക്: 96677916, <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ശമൃരേീസൗംമശേ*ഴാമശഹ.രീാ