ഫ്രന്റ്സ് ഓഫ് റാന്നിയുടെ പിക്നിക്ക് സെപ്റ്റംബർ അഞ്ചിന്
Monday, August 8, 2016 6:47 AM IST
ഡാളസ്: ഫ്രന്റ്സ് ഓഫ് റാന്നിയുടെ ഈ വർഷത്തെ പിക്നിക് കാരോൾട്ടണിലുള്ള മേരി ഹെഡ് കാർട്ടർ പാർക്കിൽ സെപ്റ്റംബർ അഞ്ചിനു (തിങ്കൾ) നടക്കും.

രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് പിക്നിക്. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാപരിപാടികളും ഉൾപെടുത്തിയിട്ടുണ്ട്. പൊതു ഒഴിവു ദിവസമായ ലേബർ ഡേയിൽ സംഘടിപ്പിക്കുന്ന പിക്നിക്കിലേക്ക് ഡാളസിലുള്ള എല്ലാ റാന്നി നിവാസികളേയും ഭാരവാഹികൾ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ഷിജു ഏബ്രഹാം (സെക്രട്ടറി) 214 929 3570.

<ആ>റിപ്പോർട്ട്: എബി മക്കപ്പുഴ