വിൽസൺ കൊള്ളിയേലിൽ നിര്യാതനായി
Monday, August 8, 2016 6:47 AM IST
വിയന്ന: വിയന്നയിലെ മലങ്കര കത്തോലിക്ക കമ്യൂണിറ്റി കോഓർഡിനേറ്റർ ഫാ. തോമസ് പ്രശോഭ് കൊള്ളിയേലിന്റെ സഹോദരനും കൊള്ളിയേലിൽ പരേതനായ കെ.ഐ. വർഗീസിന്റേയും മേരിയുടെയും മകനുമായ വിൽസൺ വർഗീസ് (50) നിര്യാതനായി. സംസ്കാരം പെരുമ്പാവൂർ വെങ്ങോല സെന്റ് മേരിസ് മലങ്കര കത്തോലിക്ക പള്ളിയിൽ നടത്തി.

ഭാര്യ: പൗളി മലയാറ്റൂർ, ഇല്ലിത്തോട് എടശേരിൽ കുടുംബാംഗം. മക്കൾ: വിപിൻ, എബിൻ. മറ്റു സഹോദരങ്ങൾ: ബിനോയി വർഗീസ്, ബിജിമോൾ വർഗീസ്, ബിനു വർഗീസ്, ബിജോഷ് വർഗീസ്.

വിവരങ്ങൾക്ക്: ബിജോഷ് 0091 9447 118 296, വിജിമോൾ 0091 9388 826 733.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ