ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ പ്രസിഡന്റിനും ഡയറക്ടേഴ്സിനും സ്വീകരണം നൽകി
Monday, August 8, 2016 6:50 AM IST
കലിഫോർണിയ: സിലിക്കോൺവാലി ഇന്ത്യൻ ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്‌ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ പ്രസിഡന്റ് ബോബു കോർലു, ഇന്റർനാഷണൽ ഡയറക്ടർ ഹോവാർഡ് ഹഡ്സൺ, സാൻജെ കീത്തൻ എന്നിവർക്കു സ്വീകരണം നൽകി.

1917 ൽ ഷിക്കാഗോയിൽ പ്രവർത്തനം ആരംഭിച്ച ലയൺസ് ക്ലബ്ബ് ഇരുനൂറു രാജ്യങ്ങളിലായി 46,000 ത്തോളം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. 15 ലക്ഷത്തോളം ലയൺസ് ക്ലബ്ബ് അംഗങ്ങൾ ക്ലബ്ബുകൾ വഴി കമ്യൂണിറ്റി സർവീസ് നടത്തുന്നു.

ബെർക്കിലി മറീനയിലെ ഹിസ്ലോർഡ്സ് റസ്റ്ററന്റ് ബാങ്ക്വറ്റ് ഹാളിൽ നടന്ന ചടങ്ങ് ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ പ്രസിഡന്റ് ബോബ് കോർലു നിർവഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ ജാൻ വാൾട്ടർ അധ്യക്ഷത വഹിച്ചു.

ഇന്റർനാഷണൽ ഡയറക്ടർ സാൻജെ കീത്തൻ, ഹോവാർഡ് ഹഡ്സൺ, സിലിക്കോൺ വാലി ഇന്ത്യൻ ക്ലബ്ബ് ചാർട്ടർ പ്രസിഡന്റും സോൺ ചെയർമാനുമായ ജയിംസ് വർഗീസ്, സെക്രട്ടറി ജോർജ് വർഗീസ്, വൈസ് ഡിസ്ട്രിക്ട് ഗവർണർ രാജൻ താപ്പ, ഡോ. ബിൽ അയാനക്കോൺ തുടങ്ങിയവർ പ്രസംഗിച്ചു.
<ശാഴ െൃര=/ിൃശ/2016മൗഴൗെേ8ഹശീിെ2.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
<ആ>റിപ്പോർട്ട്: ജയിംസ് വർഗീസ്