‘ജിദ്ദയിലെ കെഎംസിസിക്കാരുടെ പ്രവർത്തനം വിലമതിക്കാനാവത്തത്’
Monday, August 8, 2016 6:50 AM IST
ജിദ്ദ: അള്ളാഹുവിന്റെ അതിഥികൾക്ക് സേവനം ചെയ്യാൻ ഒരുങ്ങുന്ന ജിദ്ദയിലെ കെഎംസിസിക്കാരുടെ പ്രവർത്തനം വിലമതിക്കാനാവത്തതെന്നു മൂന്നിയൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റുമായ എം.എ. അസീസ് ചേളാരി. ജിദ്ദ കെഎംസിസി മൂന്നിയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശരഫിയ റോളക്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് വി.പി. മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. ഇടിഎം തലപ്പാറ അധ്യക്ഷ്യത വഹിച്ചു. യോഗത്തിൽ മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി ജലാൽ തേഞ്ഞിപ്പാലം, വള്ളിക്കുന്ന് മണ്ഡലം കെഎംസിസി പ്രസിഡന്റ് സി.സി. കരീം, പി.കെ. അബ്ദുറഹ്മാൻ, കെ.ടി. ഹംസ, സാജിദ് മൂന്നിയൂർ, നൗഹീദ്, സുബൈർ കോട്ടായി, ജനറൽ സെക്രട്ടറി ലത്തീഫ് പടിക്കൽ, കെ.വി. ജംഷീർ എന്നിവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ