സി.എ. കുഞ്ഞാവയ്ക്കു യാത്രയയപ്പു നൽകി
Monday, August 8, 2016 6:51 AM IST
ജിദ്ദ: ഇരുപത്തിരണ്ടു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്കു മടങ്ങുന്ന ഐഎംസിസി ജിദ്ദ കമ്മിറ്റി വൈസ് പ്രസിഡന്റ് സി.എ. കുഞ്ഞാവ പറമ്പിൽപീടികക്ക് ഹൃദ്യമായ യാത്രയയപ്പു നൽകി.

ഐഎൻഎൽ സംസ്‌ഥാന വൈസ് പ്രസിഡന്റ് എം.എം. മാഹിൻ യോഗം ഉദ്ഘാടനം ചെയ്തു. ഐഎംസിസി നാഷണൽ കമ്മിറ്റി ട്രഷറർ അബ്ദുൽ റഹ്മാൻ കാളമ്പ്രട്ടിൽ ഉപഹാരം സമർപ്പിച്ചു. ജിദ്ദ കമ്മിറ്റി മുൻ പ്രസിഡന്റ് കെ.പി. അബൂബക്കർ, ലുക്മാൻ തിരൂരങ്ങാടി, സഹീർ കാളമ്പ്രട്ടിൽ, അമീർ മൂഴിക്കൻ, സലിം കോഡൂർ, നൗഷാദ് തൂത, മൻസൂർ വണ്ടൂർ, സി.എ. കുഞ്ഞാവ, അലി ഹസൻ എന്നിവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ