ദുബായ് വിമാനത്താവളങ്ങളിൽ സൗജന്യ ഭക്ഷണവും സൗജന്യ ഇന്റർനെറ്റും
Monday, August 8, 2016 6:56 AM IST
ഫ്രാങ്ക്ഫർട്ട്–ദുബായ്: ദുബായ് വിമാനത്താവളത്തിൽ എമിറേറ്റ് വിമാനം തീപിടിച്ചതിനെത്തുടർന്നു നിർത്തലാക്കിയ സർവീസുകൾ പുനരാരംഭിച്ചു. എങ്കിലും പല വിമാനങ്ങളും ഏതാണ്ട് എട്ടു മണിക്കൂർ വരെ വൈകിയാണ് ഇപ്പോൾ സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്. വിമാനത്താവളങ്ങളിലെ കാലതാമസം കണക്കിലെടുത്ത് യാത്രക്കാർക്ക് സൗജന്യ ഭക്ഷണവും അൺലിമിറ്റഡ് വൈഫൈ സൗകര്യവും ഒരുക്കിയതായി ദുബായ് എയർപോർട്ട് അധികൃതരും എമിരേറ്റ് എയർലൈൻസും അറിയിച്ചു. ബോർഡിംഗ് പാസോ, ടിക്കറ്റോ കാണിച്ച് വിമാനത്താളങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷണ ശാലകളിൽ നിന്നും സൗജന്യമായി ഭക്ഷണങ്ങൾ സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ചു. നിലവിലെ രണ്ടു വിമാനത്താവളങ്ങളിലും സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

<ആ>റിപ്പോർട്ട്: ജോർജ് ജോൺ