തുർക്കിയിൽ വധശിക്ഷ തിരിച്ചുവരുന്നു
Monday, August 8, 2016 8:25 AM IST
ഇസ്താംബുൾ: തുർക്കിയിൽ നിരോധിക്കപ്പെട്ട വധശിക്ഷ പുനരാരംഭിക്കുകയാണെന്ന് പ്രസിഡന്റ് എർദോഗൻ പ്രഖ്യാപിച്ചു. പത്തു ലക്ഷത്തോളം പേർ പങ്കെടുത്ത കൂറ്റൻ റാലിയിലാണ് പ്രഖ്യാപനം.

പരാജയപ്പെട്ട സൈനിക അട്ടിമറി നീക്കത്തിനു പിന്നാലെയാണ് ഇങ്ങനെയൊരു തീരുമാനം തുർക്കി സ്വീകരിച്ചിരിക്കുന്നത്.

അട്ടിമറി നീക്കത്തിനു പിന്നിൽ പ്രവർത്തിച്ചു എന്നു കരുതപ്പെടുന്ന, യുഎസ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന പുരോഹിതൻ ഫത്തുള്ള ഗുലെന്റെ അനുയായികളെ തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു.

തുർക്കിയിലെ രണ്ടു പ്രധാന പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും മത മേധാവികളും റാലിയിൽ പങ്കെടുത്തു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ