കൂടുതൽ തുർക്കിക്കാർ ജർമനിയിൽ അഭയം തേടുന്നു
Monday, August 8, 2016 8:25 AM IST
ബർലിൻ: യൂറോപ്യൻ യൂണിയനിലേക്കുള്ള അഭയാർഥി പ്രവാഹം നിയന്ത്രിക്കാൻ അവരെ തുർക്കിയിലേക്കു വഴി തിരിച്ചു വിടുകയാണ് യൂറോപ്യൻ യൂണിയൻ ചെയ്തത്. എന്നാലിപ്പോൾ തുർക്കിക്കാർ തന്നെ കൂട്ടമായി യൂറോപ്പിലേക്കു പലായനം ചെയ്യുന്നു.

തുർക്കിയിലെ ന്യൂനപക്ഷ വിഭാഗമായ കുർദുകളാണ് കൂടുതലായി പലായനം ചെയ്യുന്നത്. ഇവർ ഏറ്റവും കൂടുതൽ താത്പര്യം കാണിക്കുന്ന രാജ്യം ജർമനിയും.

ഈ വർഷത്തിന്റെ ആദ്യ ആറു മാസത്തിനുള്ളിൽ തന്നെ 1719 തുർക്കിക്കാർ ജർമനിയിൽ അഭയാർഥിത്വത്തിനു അപേക്ഷ നൽകിക്കഴിഞ്ഞു. കഴിഞ്ഞ വർഷം ആകെ അപേക്ഷ നൽകിയത് 1767 ആയിരുന്നു.

പരാജയപ്പെട്ട സൈനിക അട്ടിമറി ശ്രമത്തിനുശേഷം തുർക്കിയിൽ എർദോഗൻ ഭരണകൂടം സ്വീകരിച്ചിരിക്കുന്ന അടിച്ചമർത്തൽ നയം കാരണം അഭയാർഥികളുടെ എണ്ണം ഇനിയും ഗണ്യമായി കൂടാനാണ് സാധ്യത. ഇതിന്റെ കൃത്യമായി കണക്കുകൾ ലഭ്യമാകാനിരിക്കുന്നതേയുള്ളൂ.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ