ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡ് ഓഗസ്റ്റ് 14നു നേപ്പർവില്ലിൽ
Monday, August 8, 2016 8:27 AM IST
ഷിക്കാഗോ: ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിനാഘോഷ പരേഡ് വിവിധ മലയാളി സംഘടനകളുടേയും ഗോപിയോ ഷിക്കാഗോയുടേയും നേതൃത്വത്തിൽ ആഘോഷിക്കുന്നു.

നേപ്പർവിൽ സെൻട്രൽ ഹൈസ്കൂളിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(440 അൗൃീൃമ അ്ല, ചമുലൃ്ശഹഹല) ഓഗസ്റ്റ് 14നു 2.30–നു പരേഡ് ആരംഭിക്കും.

അറുപതോളം ഫ്ളോട്ടുകളാണ് നേപ്പർവിൽ ഇന്ത്യൻ കമ്യൂണിറ്റി ഒരുക്കുന്നത്. പരേഡിൽ ഇല്ലിനോയ്സ് ലെഫ്റ്റനന്റ് ഗവർണർ ഇവലേയിൻ സൽഗുനേറ്റി മുഖ്യാതിഥിയായിരിക്കും. ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. ആസിഫ് സയിദ്, മേയർമാർ, സെനറ്റർമാർ എന്നിവരും പങ്കെടുക്കും.

പരേഡിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഗ്ലാഡ്സൺ വർഗീസിനെ 847 561 8402 എന്ന നമ്പരിൽ ബന്ധപ്പെടുകയോ, നേപ്പർവിൽ സെൻട്രൽ ഹൈസ്കൂളിൽ 2.30–നു എത്തുകയോ ചെയ്യണമെന്നു സംഘാടകർ അറിയിച്ചു. പരേഡിനു ശേഷം പ്രശസ്ത ബോളിവുഡ് ഗായകൻ സുനിധി ചൗഹാന്റെ നേതൃത്വത്തിൽ സംഗീതനിശയും വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള നൃത്തവും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്നു സംഘാടർ അറിയിച്ചു.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം