അൽഫോൻസാമ്മ പ്രവാസി സഭയ്ക്ക് അനുഗ്രഹം; മാർ ജേക്കബ് അങ്ങാടിയത്ത്
Tuesday, August 9, 2016 2:32 AM IST
കൊപ്പേൽ: സെന്റ് അൽഫോൻസാ ദേവാലയത്തിൽ ജൂലൈ 22 മുതൽ 31 വരെ നടന്നു വന്ന വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു ഭക്‌തിനിർഭരമായ സമാപനം. അൽഫോൻസാമ്മയുടെ അനുഗ്രഹം തേടി ആയിരങ്ങളാണ് ഡാളസിലും സമീപ പ്രദേശങ്ങളിൽ നിന്നുമായി ആരാധനകളിലും നൊവേനകളിലും വി. കുർബാനകളിലും പങ്കുചേരുവാൻ ഈ ദിവസങ്ങളിൽ ദേവാലയത്തിൽ എത്തിയത്.

ജൂലൈ 30 നു ശനിയാഴ്ച വൈകുന്നേരം നടന്ന തിരുനാൾ നൊവേനയിൽ അമേരിക്കയിലെ സീറോ മലബാർ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാർമികത്വം വഹിച്ചു. സീറോ മലബാർ സഭയ്ക്കു കിട്ടിയ അനുഗ്രഹമാണ് വിശുദ്ധ അൽഫോൻസാമ്മ. അൽഫോൻസാമ്മയുടെ അനുഗ്രഹത്താൽ പ്രവാസ സഭകൾ അതിവേഗം പടർന്നു പന്തലിക്കുകയാണ്. അൽഫോൻസാമ്മയുടെ സഹനവും വിശുദ്ധിയും ഏവരും മാതൃകയാക്കണമെന്നു മാർ അങ്ങാടിയത്ത് വിശ്വാസികളെ ഓർമ്മിപ്പിച്ചു.

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ09്യമ7.ഷുഴ മഹശഴി=ഹലളേ>

പ്രധാന തിരുനാൾ ദിവസമായ ഞായാറഴ്ച നടന്ന വി. കുർബാനയിൽ മാർ. ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. വികാരി ഫാ. ജോൺസ്റ്റി തച്ചാറ, ഫാ. ജോർജ് എളമ്പാശേരിൽ, ഫാ. ഏബ്രഹാം വാവോലിമേപ്പുറത്ത്, ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ, ഫാ. തോമസ് കടുകപ്പിള്ളിൽ, ഫാ. ജോസ് കട്ടക്കൽ, ഫാ. ജോഷി ചിറക്കൽ, ഫാ. ജോസഫ് അമ്പാട്ട് എന്നിവർ സഹകാർമ്മികരായി.

ഫാ. തോമസ് കടുകപ്പിള്ളിൽ വചന സന്ദേശം നൽകി. സഹനത്തെ അൽഫോൻസാമ്മ വിശുദ്ധീകരിച്ചു. സഹനം സ്നേഹമായി കണ്ട അൽഫോൻസാമ്മ, സഹനത്തെ അതിജീവിക്കുവാൻ തിരഞ്ഞെടുത്ത മാർഗം പ്രാർത്ഥനയായിരുന്നു. സഹനത്തിലൂടെ ദൈവേഷടം നിറവേറ്റിയ പുണ്യവതിയുടെ ഈ സഹനമാണ് മറ്റുള്ളവർക്കു പിന്നീട് അനുഗ്രഹമായി മാറിയതെന്നു ഫാ. തോമസ് കടുകപ്പിള്ളിൽ സന്ദേശമധ്യേ പറഞ്ഞു.

വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചു തുടർന്നു പള്ളി ചുറ്റി ആഘോഷമായ പ്രദക്ഷിണം നടന്നു. പരിശുദ്ധ കുർബാനയുടെ ആശീർവാദവും സ്നേഹവിരുനിന്നും ശേഷമാണ് പ്രധാന തിരുനാൾ സമാപിച്ചത്. തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. ജോൺസ്റ്റി തച്ചാറ, കൈക്കാരന്മാരായ അപ്പച്ചൻ ആലപ്പുറം, ജൂഡിഷ് മാത്യു, നൈജോ മാത്യു, പോൾ ആലപ്പാട്ട്, ജെജു ജോസഫ് (സെക്രട്ടറി) എന്നിവർ നേതൃത്വം നൽകി.

<യ> റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ09്യമ8.ഷുഴ മഹശഴി=ഹലളേ>