കേരള തനിമയിൽ ആരിസോണയിൽ ഓണാഘോഷം സെപ്റ്റംബർ മൂന്നിന്
Tuesday, August 9, 2016 2:32 AM IST
ഫീനിക്സ്: പ്രവാസി മലയാളികൾക്ക് ഓണം വെറും ഒരു ആഘോഷം മാത്രമല്ല. അത് അവർക്കു നഷ്ടമായ വസന്ത കാലത്തിന്റെ ഓര്മയിലേക്കുള്ള ഒരു മടക്കയാത്ര കൂടിയാണ്. പിറന്ന നാടിന്റെ പ്രൗഢി ഉയർത്തികാണിക്കുന്നതോടൊപ്പം അത് കൂട്ടായ്മയുടെ ഉത്സവവും പുതുതലമുറയ്ക്ക് നാടിന്റെ സംസ്കാരവും പാരമ്പര്യവും പകർന്നു കൊടുക്കാനുള്ള ഒരവസരം കൂടിയാകുമ്പോൾ പ്രവാസിയുടെ ഓണാഘോഷത്തിന് കൂടുതൽ ചാരുതയും മാധുര്യവുമേറും.

അരിസോണയിലെ മലയാളി സമൂഹത്തിനെന്നും ഓർമയിൽ സൂഷിക്കനുതകുന്ന രീതിയിലാണ് കെഎച്ച്എ ഈ വര്ഷത്തെ ഓണാഘോഷവും അണിയിച്ചൊരുക്കുന്നത്. ഓണത്തിന്റെ ചിട്ടവട്ടങ്ങളിൽ വിട്ടുവീഴ്ചകളില്ലാതെ സെപ്തംബർ മൂന്നിനു ശനിയാഴ്ച്ച എഎസ്യു പ്രിപ്പെറ്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് പ്രൗഡഗംഭീരമായി ആഘോഷിക്കുന്നത്. രാവിലെ പത്തിനു പരമ്പരാഗത രീതിയിൽ പൂക്കളമൊരുക്കി ഓണാഘോഷത്തിന് തുടക്കമിടും. തുടർന്നു പജകളെ കാണാനെത്തുന്ന മാവേലി തമ്പുരാന് താലപ്പൊലി, വാദ്യമേളം, മുത്തുക്കുട, പുലികളി , മയിലാട്ടം, കാവടി എന്നിവയുടെ അകമ്പടിയോടെയുള്ള സ്വീകരണവും വരവേല്പും. മാവേലി തമ്പുരാന്റെ സാന്നിധ്യത്തിൽ അൻപതിലധികം മലയാളി മങ്കമാരണിയിച്ചൊരുക്കുന്ന തിരുവാതിര ഈ വർഷത്തെ ഓണത്തിന്റെ പ്രധാന ആഘര്ഷണങ്ങളിലൊന്നാണ്. പതിനൊന്നരയോടെ ആരംഭിക്കുന്ന തൂശനിലയിൽ വിളമ്പുന്ന ഓണസദ്യക്ക് പ്രസിദ്ധമായ ആറന്മുള വള്ളസദ്യയിൽ നിന്നും തെരഞ്ഞെടുത്ത ഇരുപത്തഞ്ചിലധികം സ്വാദുള്ള വിഭവങ്ങളാണ് ഒരുക്കുന്നത്. സവിശേഷമായ ഓണസദ്യയൊരുക്കുന്നതു ഒട്ടനവധി വള്ളസദ്യകളൊരുക്കി വൈദഗ്ദ്ധ്യമുള്ള പാചകക്കാരുടെ നേതൃത്വത്തിലാണ്.

രണ്ടുമണിയോടെ ആരംഭിക്കുന്ന കലാ സാംസ്കാരിക സമ്മേളനത്തിൽ നൂറ്റമ്പതിലധികം കലാകാരന്മാർ അണിയിച്ചൊരുക്കുന്ന കേരളത്തിന്റെ സാംസകാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാവിരുന്ന്, നാടൻ പാട്ടുകൾ, നാടോടി നൃത്തം, നാടകം എന്നിവ ഈ വര്
ഷത്തെ ഓണാഘോഷത്തിലെ വേറിട്ട കാഴ്ചകളാകും. മലയാള മണ്ണിനെ സ്നേഹിക്കുന്ന ഏവർക്കും ഹൃദയത്തിൽ സൂക്ഷിക്കാൻ ഗൃഹാതുരതയുണർത്തുന്ന ഒരുപിടി നല്ല പരിപാടികൾ ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് കലാപരിപാടി കമ്മിറ്റിക്കു വേണ്ടി സജീവൻ നെടോര, അരുൺ കൃഷ്ണൻ എന്നിവർ അറിയിച്ചു.

ഓണാഘോഷത്തിന്റെ നല്ലരീതിയിലുള്ള നടത്തിപ്പിനായി ജോലാൽ കരുണാകരൻ, ഹരികുമാർ കളീക്കൽ, ദിലീപ് പിള്ള, രാജേഷ് ഗംഗാധരൻ, പ്രസീദ്, മഞ്ജു രാജേഷ്, രെമ്യ അരുൺ കൃഷ്ണൻ, അർച്ചന അളഗിരി, സുരേഷ് നായർ, ഗിരീഷ് ചന്ദ്രൻ (ഓണസദ്യ സംഘാടകൻ), പരമാനന്ദ്, ഷാനവാസ് കാട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികളും പരിശീലന കളരികളും പ്രവർത്തിച്ചു വരുന്നതായി പ്രസിഡന്റ് സുധീർ കൈതവന അറിയിച്ചു. ഈ ഓണാഘോഷ പരിപാടികളിൽ
പങ്കെടുക്കാനും പരിപാടികളെക്കുറിച്ച് കൂടുതൽ അറിയുവാനും ബന്ധപ്പെടുക : പ്രസീദ് (6023173279), ജോലാൽ (6233321105), അരുൺ (6023176748), രാജേഷ് (4808624496). വെബ്സൈറ്റ്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.സവമമ്വ.ീൃഴ

<യ> റിപ്പോർട്ട്: മനു നായർ