സമസ്ത ഉമ്മുൽ ഹസം മദ്രസ ഉദ്ഘാടനം ഓഗസ്റ്റ് ഒമ്പതിന്
Tuesday, August 9, 2016 6:33 AM IST
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിൻ കേന്ദ്ര ഘടകത്തിനു കീഴിൽ ഉമ്മുൽ ഹസം ഏരിയയിൽ മദ്രസ പ്രവർത്തനമാരംഭിക്കുന്നു.

ഓഗസ്റ്റ് ഒമ്പതിനു (ചൊവ്വ) രാത്രി 8.30ന് സമസ്ത ബഹറിൻ പ്രസിഡന്റ് സയിദ് ഫക്റുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.

സമസ്ത ബഹറിൻ റേയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനു കീഴിൽ പ്രവർത്തിക്കുന്ന ഒമ്പതാമത് മദ്രസയാണ് ഉമ്മുൽ ഹസമിൽ പ്രവർത്തനമാരംഭിക്കുന്നത്.

ദാറുൽ ഉലൂം എന്നു നാമകരണം ചെയ്തിട്ടുള്ള മദ്രസ ഉമ്മുൽ ഹസമിലെ അപ്പാച്ചി റസ്റ്ററന്റിനു എതിർവശമുള്ള ശാദ് ഓഡിറ്റോറിയമുൾക്കൊള്ളുന്ന ബിൽഡിംഗിലാണ് പ്രവർത്തനമാരംഭിക്കുന്നതെന്നു ഭാരവാഹികൾ അറിയിച്ചു.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ സിലബസ് അനുസരിച്ച് പ്രവർത്തിക്കുന്ന മദ്രസയിൽ പ്രഥമ ഘട്ടത്തിൽ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലേക്ക് അഡ്മിഷൻ ഉണ്ടായിരിക്കും.

ഉദ്ഘാടനചടങ്ങിൽ സമസ്ത ബഹറിൻ കേന്ദ്ര ഏരിയ ഭാരവാഹികളും പോഷക സംഘടനാ പ്രതിനിധികളും സ്വദേശി പ്രമുഖരും സംബന്ധിക്കും.

വിവരങ്ങൾക്ക്: +97333505806, 33774181, 39135916.