സിസ്റ്റർ ജോസ്ലിൻ പ്രഥമ വ്രത വാഗ്ദാനം നടത്തി
Tuesday, August 9, 2016 6:40 AM IST
എൽമോണ്ട്: അമേരിക്കയിലെ മലങ്കര കത്തോലിക്ക സഭയ്ക്ക് ഇതു ധന്യനിമിഷം. ഓഗസ്റ്റ് ആറിനു ബഥനി മിശിഹാനുകരണ സന്യാസിനിയായി സിസ്റ്റർ ജോസ്ലിൻ ഇടത്തിൽ അമേരിക്കയിലെ സീറോ മലങ്കര ഭദ്രാസന ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഭദ്രാസനാധ്യക്ഷൻ തോമസ് മാർ യൗസേബിയോസിൽനിന്നു പ്രഥമ വ്രത വാഗ്ദാനം നടത്തി.

സമർപ്പിത ജീവിതം എന്നും സമർപ്പിതർ ഏറ്റെടുക്കുന്ന ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നീ വ്രതങ്ങൾ മനുഷ്യനു ദൈവത്തോടുള്ള അടിസ്‌ഥാന ആഭിമുഖ്യത്തേയും മറ്റു മനുഷ്യരോടും യാഥാർഥ്യങ്ങളോടും തന്നോടു തന്നെയും ഉള്ള ബന്ധത്തെയാണ് സൂചിപ്പിക്കുന്നതെന്നു ശുശ്രൂഷ മധ്യേ മാർ യൗസേബിയോസ് പറഞ്ഞു.

ബഥനി സന്യാസ സമൂഹത്തിന്റെ മദർ ജനറൽ സിസ്റ്റർ ലിറ്റിൽ ഫ്ളവർ, തിരുവനന്തപുരം പ്രൊവിൻസിന്റെ മദർ സിസ്റ്റർ കാരുണ്യ, മോൺ. പീറ്റർ കൊച്ചേരി, മോൺ. ജോസ് ചാമക്കാലായിൽ കോർ എപ്പിസ്കോപ്പ, നിരവധി വൈദികർ, സന്യാസിനികൾ അൽമായർ തുടങ്ങിയവർ ശുശ്രൂഷകളിൽ പങ്കെടുത്തു.

അമേരിക്കയിലെ ഭാരതീയ പാരമ്പര്യമുള്ള പൗരസ്ത്യ സഭകളിൽനിന്ന് അതേ യ്ക്കുവേണ്ടി സന്യാസിനിയായി വ്രതവാഗ്ദാനം ചെയ്യുന്ന ആദ്യത്തെ സന്യാസിനിയാണ് സിസ്റ്റർ ജോസ്ലിൻ.

ആദ്യമായി ഇതേ സഭയ്ക്കുവേണടി പൗരോഹിത്യം സ്വീകരിച്ച ഫാ. മൈക്കിൾ ഇടത്തിൽ ഇളയ സഹോദരനാണ്. മെഡിക്കൽ ഡോക്ടറും കെമിസ്ട്രിയിൽ ഡോക്ടറേറ്റും ഉള്ള സിസ്റ്റർ ജോസ്ലിൻ, ദൈവദാസൻ ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ആധ്യാത്മിക ദർശനങ്ങളിൽ പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം സ്‌ഥാപിച്ച ബഥനി മിശിഹാനുകരണ സന്യാസിനി സഭയിൽ ചേർന്നത്.

ഫിലഡൽഫിയയിലെ സെന്റ് ജൂഡ് മലങ്കര കത്തോലിക്ക ഇടവകയിലെ ഫിലിപ്പ് ഇടത്തിലിന്റെയും രാജമ്മയുടെയും രണ്ടാമത്തെ മകളാണ് സിസ്റ്റർ ജോസ്ലിൻ. ജോൺ, ഐലിൻ എന്നിവരാണ് മറ്റു സഹോദരങ്ങൾ.
<ശാഴ െൃര=/ിൃശ/2016മൗഴൗെേ9ഷീലെഹശിി.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
<ആ>റിപ്പോർട്ട്: മോഹൻ വർഗീസ്