മക്ക ആർഎസ്സി ഹജ്‌ജ് വോളന്റിയർ കോർ രൂപീകരിച്ചു
Tuesday, August 9, 2016 8:18 AM IST
മക്ക: ഈ വർഷത്തെ വിശുദ്ധ ഹജ്‌ജ് കർമത്തിനായി എത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാൻ മക്ക ഐസിഎഫ്, ആർഎസ്സി ഹജ്‌ജ് വോളന്റിയർ കോർ കമ്മിറ്റി രുപീകരിച്ചു.

പരിശുദ്ധ ഹജ്‌ജ് കർമത്തിനായി പുണ്യഭൂമിയിലെത്തുന്ന ഹാജിമാരെ സേവിക്കുന്നതിനും മാർഗനിർദ്ദേശം നൽകുന്നതിനും കഴിഞ്ഞ കുറെ വർഷങ്ങളായി കേന്ദ്രീകൃത സ്വഭാവത്തിൽ റിസാല സ്റ്റഡി സർക്കിളിനു കീഴിൽ ഹജ്‌ജ് വോളന്റിയർ കോർ രംഗത്തുണ്ട്.

മലയാളികൾക്കു പുറമെ ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നും മറ്റു രാഷ്ര്‌ടങ്ങളിൽ നിന്നും എത്തുന്ന ഹാജിമാർക്കും ഹജ്‌ജ് വോളന്റിയർ കോർ വോളന്റിയർമാരുടെ സേവനം കഴിഞ്ഞ കാലങ്ങളിൽ പ്രയോജനപ്പെട്ടിട്ടുണ്ട്. ആദ്യ സംഘം മക്കയിൽ ഇറങ്ങിയത് മുതൽ ഹജ്‌ജ് വോളന്റിയർ കോറിന്റെ സേവനം വിവിധ ഷിഫ്റ്റുകളിലായി ഹറം പരിസരം, അജ്‌ജിയാദ്, അസീസിയ, ഗസ, മിന, ബസ് സ്റ്റേഷൻ, മെട്രൊ ട്രെയിൻ സ്റ്റേഷൻ തുടങ്ങിയ സ്‌ഥലങ്ങളിൽ ലഭ്യമായിരിക്കും.

ഹജ്‌ജ് വോളന്റിയർ കോർ അംഗങ്ങളായി ടി.എസ്. ബദറുദ്ദീൻ തങ്ങൾ (മുഖ്യ രക്ഷാധികാരി) ബഷീർ മുസ്ലിയാർ അടിവാരം (ചീഫ് കോഓർഡിനേറ്റർ), ഉസ്മാൻ കുറുകത്താണി (ക്യാപ്റ്റൻ), മുഹമ്മദ് ഹനീഫ് അമാനി കുമ്പനോർ, മുഹമ്മദാലി വലിയോറ, സിറാജ് വി.പി.എം, ഉമ്മർ ഹാജി, സലാം ഹാജി (വൈസ് ക്യാപ്റ്റൻ), സൈതലവി സഖാഫി, അബ്ദുറഹിമാൻ സഖാഫി, അബൂബക്കർ സഅദി (സ്വീകരണം), മുസമ്മിൽ, ത്വയിബ്, നിസാർ സൈനി (മെഡിക്കൽ), മുസ്തഫ കാളോത്ത്, സൽമാൻ വെങ്ങളം (ലോസ്റ്റ് ആൻഡ് ഫൗണ്ട്), ജലീൽ മാസ്റ്റർ വടകര, നൗഫൽ കൊളപ്പുറം (മീഡിയ), ഷമീം മൂർക്കനാട്, ഉസ്മാൻ മറ്റത്തൂർ, ശിഹാബ് കുറുകത്താണി, ഷുഹൈബ് പുത്തൻപള്ളി (ഓർഗനൈസിംഗ്), അഷറഫ് പേങ്ങാട് (ക്യാമ്പ്), ഷാഫി ബാഖവി, അബ്ദുറസാഖ് സഖാഫി (ദഅവ), ഹുസൈൻ ഹാജി കൊടിഞ്ഞി (ഫിനാൻസ്) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

യോഗത്തിൽ ഐസിഎഫ് പ്രസിഡന്റ് സൈദലവി സഖാഫി ആധ്യക്ഷത വഹിച്ചു.സൽമാൻ വെങ്ങളം, ജലീൽ മാസ്റ്റർ,ഷാഫി ബാഖവി, ഉസ്മാൻ കുറുകത്താണി എന്നിവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ