ഒഐസിസി ഹജ്‌ജ് വോളന്റിയർ യോഗം
Wednesday, August 10, 2016 4:37 AM IST
ജിദ്ദ: ഒഐസിസി ജിദ്ദ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്‌ജ് വോളന്റിയർ യോഗം ഷറഫിയ ഒഐസിസി ഓഫീസിൽ നടന്നു.

യോഗം റീജണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് രാജശേഖരൻ അഞ്ചൽ ഉദ്ഘാടനം ചെയ്തു. വോളന്റിയർ ക്യാപ്റ്റൻ സഹീർ മാഞ്ഞാലി അധ്യക്ഷത വഹിച്ചു. വോളന്റിയർ ഫോം ബാദുഷ ചെന്നൈയിൽനിന്നു ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ എടവണ്ണ സ്വീകരിച്ചു. ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽനിന്നുള്ള വോളന്റിയർമാരും ദമാം, റിയാദ്, യാമ്പു എന്നീ റീജണൽ കമ്മിറ്റികളിൽനിന്നുള്ള വോളന്റിയർമാരും ഒഐസിസി ടീമിനൊപ്പം ഉണ്ടാകുമെന്നു വോളന്റിയർ ക്യാപ്റ്റൻമാർ പറഞ്ഞു.

വിമാനത്താവളം, മക്ക, അറഫ, മുസ്ദലിഫ, മീന എന്നിവിടങ്ങളിൽ സജീവമായി ഒഐസിസിയുടെ വോളന്റിയർമാർ ഉണ്ടാവുമെന്നു ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ സക്കീർ ഹുസൈൻ എടവണ്ണ, മാജിദ് ഹൈദരാബാദ്, മുജീബ് മൂത്തേടത്ത്, ശ്രീജിത്ത് കണ്ണൂർ, ഷാനവാസ് വണ്ടൂർ, മുസ്തഫ തുറക്കൽ, സാദിഖ് കായംകുളം, ലത്തീഫ് മക്രേരി, കുഞ്ഞിമുഹമ്മദ് കൊടശേരി, അഹ്മദ് ഷാനി, ബാദുഷ ചെന്നൈ, മുജീബ് മുക്കം, മുജീബ് തൃത്താല, ഇസ്മായിൽ കൂരിപ്പോയിൽ എന്നിവർ സംസാരിച്ചു.

വിവരങ്ങൾക്ക്: സഹീർ മാഞ്ഞാലി 0556647473, മുജീബ് തൃത്താല 0508659343.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ