മാവേലിക്കര അസോസിയേഷൻ കുവൈറ്റ് ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു
Wednesday, August 10, 2016 4:38 AM IST
കുവൈത്ത്: മാവേലിക്കര അസോസിയേഷൻ കുവൈറ്റ് ഭാരതീയം എന്ന പേരിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം അബാസിയ ഹൈഡയിൻ ഓഡിറ്റോറിയത്തിൽ ആഘോഷിക്കുന്നു.

ഓഗസ്റ്റ് 15നു (തിങ്കൾ) വൈകുന്നേരം ഏഴു മുതലാണ് ആഘോഷപരിപാടികൾ. ഇതോടനുബന്ധിച്ചു നടക്കുന്ന പൊതുസമ്മേളനത്തിൽ കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും. തുടർന്നു എലൻസ ഗ്രൂപ്പിന്റെ ഓർക്കസ്ട്രയും നൃത്തനൃത്യങ്ങളും മറ്റു സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും.

ചടങ്ങിൽ അസോസിയേഷന്റെ ഈ വർഷത്തെ രണ്ടാംഘട്ട ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി അസോസിയേഷൻ അംഗമായ ജയകൃഷ്ണന്റെ പിതാവിന് ഡയാലിസിസ് നടത്തുവാനുള്ള തുകയായ 35,000 രൂപയുടെ ഡിഡി ജയകൃഷ്ണനു കൈമാറും.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ