നൈന 2016 നാഷണൽ കൺവൻഷൻ: പ്രഥമ ജേർണൽ അണിയറയിൽ
Wednesday, August 10, 2016 4:40 AM IST
ഷിക്കാഗോ: ഭാരതത്തിന്റെ വിവിധ സംസ്‌ഥാനങ്ങളിൽ വേരുകളുള്ളതും ഇപ്പോൾ അമേരിക്കയുടെ വിവിധ സംസ്‌ഥാനങ്ങളിൽ ആതുരസേവനത്തിന്റെ നാനാതലങ്ങളിൽ സമഗ്രമായ സംഭാവന നൽകി പിറന്ന നാടിനും പോറ്റുന്ന നാടിനും കീർത്തിയും കിരീടവും നേടിക്കൊടുത്തവരുമായ ഇന്ത്യൻ അമേരിക്കൻ നഴ്സുമാരുടെ ദേശീയ സംഘടനയാണ് നൈന എന്ന നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക.

ഔദ്യോഗിക പശ്ചാത്തലത്തിന്റേയോ, വിദ്യാഭ്യാസ പരിശീലനത്തിന്റേയോ ഏറ്റക്കുറച്ചിലുകൾക്ക് ഒരു പരിഗണനയും നല്കാതെ തങ്ങളുടെ ഭാരതീയ സംസ്കാരത്തേയും നഴ്സിംഗ് പശ്ചാത്തലത്തേയും ഉയർത്തിപ്പിടിക്കാൻ വേദിയൊരുക്കുന്ന നൈന ദ്വൈവാർഷിക കൺവൻഷൻ ഇന്ത്യൻ അമേരിക്കൻ നഴ്സുമാർക്ക് വിജ്‌ഞാനത്തിന്റേയും വിനോദത്തിന്റേയും മാത്രമല്ല ഗതകാല സ്മരണ പുതുക്കലിന്റേയും പുത്തൻ സൗഹൃദങ്ങളുടേയും വേദിയാണ്.

ഒക്ടോബർ 21, 22 തീയതികളിൽ ഷിക്കാഗോയിൽ നടക്കുന്ന നൈന നാഷണൽ കൺവൻഷനും ദശാബ്ദി ആഘോഷങ്ങളും ഇന്ത്യൻ അമേരിക്കൻ നഴ്സിംഗ് സമൂഹം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. നൈനയുടെ ഇതുവരെയുള്ള ഉദ്യമങ്ങൾ പോലെ കൺവൻഷനും നിരവധി പുതുമകളുള്ള സംരംഭമായിരിക്കും.

2016 നൈന കൺവൻഷന്റെ ഒരു പ്രത്യേകത നൈനയുടെ പ്രഥമ ജേർണൽ പ്രകാശനം ചെയ്യുന്നു എന്നതാണ്. നഴ്സുമാർക്ക് തങ്ങളുടെ ശാസ്ത്രീയ രചനകളും ആരോഗ്യരംഗവുമായി ബന്ധമുള്ള സാഹിത്യ രചനകളും പ്രസിദ്ധീകരിക്കുന്നതിനുള്ള സുവർണാവസരമായിരിക്കും. ദേശീയതലത്തിലും അന്തർദേശീയ തലത്തിലും ശ്രദ്ധേയമായ രചനകൾ സംഭാവന ചെയ്തവർ നമ്മുടെ ഇടയിലുണ്ട്. അതോടൊപ്പം തുടക്കക്കാരും. തങ്ങളുടെ സൃഷ്ടികൾ വെളിച്ചത്തുകൊണ്ടുവരുന്നതിന് എല്ലാ രചയിതാക്കളേയും ഡോ. റേച്ചൽ കോശിയുടെ നേതൃത്വത്തിലുള്ള ജേർണൽ/സുവനീർ കമ്മിറ്റി ആഹ്വാനം ചെയ്യുന്നു.

നൈനയുടെ പ്രഥമ ജേർണലിന്റെ കവർപേജ് രൂപകല്പന ചെയ്യുവാനും ഇതോടൊപ്പം അവസരമുണ്ട്. ജേർണലിനൊപ്പമുള്ള കൺവൻഷൻ സുവനീറിൽ തങ്ങളുടെ ഉദ്യമങ്ങളെ വരച്ചുകാട്ടി അമേരിക്കയുടെ മുക്കിലും മൂലയിലുമുള്ള ഇന്ത്യൻ സമൂഹത്തിലേക്കു തങ്ങളുടെ ബിസിനസ് സംരംഭങ്ങൾ എത്തിക്കാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്.

കൂടുതൽ വിവരങ്ങൾക്കും രചനകൾക്കും പരസ്യങ്ങൾക്കുമുള്ള മാർഗനിർദേശം ലഭിക്കുവാൻ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ിമശിമൗമെ.രീാ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൃതികൾ അയയ്ക്കേണ്ട വിലാസം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ിമശിമഷര2016*ഴാമശഹ.രീാ ആണ്.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം