കാൻബറയിൽ അൽഫോൻസാമ്മയുടെ തിരുനാളിനു ഒരുക്കങ്ങൾ തുടങ്ങി
Wednesday, August 10, 2016 4:42 AM IST
കാൻബറ: ഓസ്ട്രേലിയൻ തലസ്‌ഥാനമായ കാൻബറയിൽ സെന്റ് അൽഫോൻസ സീറോ മലബാർ ഇടവകയുടെ നേതൃത്വത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാളിനു വിപുലമായ ഒരുക്കങ്ങൾ തുടങ്ങി.

സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന്, രണ്ട് (വെള്ളി, ശനി, ഞായർ) തീയതികളിലാണു തിരുനാളാഘോഷം.

വെള്ളി വൈകുന്നേരം ഇടവക വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ യാരാളുംല സെന്റ് പീറ്റർ ചാനെൽസ് പള്ളിയിൽ തിരുനാളിനു കൊടിയേറ്റും. തുടർന്നു മുൻ വികാരി ഫാ. വർഗീസ് വാവോലിൽ ആഘോഷമായ വിശുദ്ധ കുർബാനയ്ക്കു കാർമികത്വം വഹിച്ചു സന്ദേശം നൽകും.

ശനി രാവിലെ മുതൽ കാൻബറ മെറിച്ചി കോളജിൽ ഇടവക ദിനാഘോഷ പരിപാടികളും വെകുന്നേരം കലാസന്ധ്യയും സ്നേഹവിരുന്നും നടക്കും.

പ്രധാന തിരുനാൾ ദിനമായ ഞായർ ഉച്ചകഴിഞ്ഞു 3.30ന് ആഘോഷമായ തിരുനാൾ കുർബാനയും പൗരാണിക സുറിയാനി തനിമയോടെയുള്ള തിരുനാൾ പ്രദക്ഷിണവും തുടർന്നു സ്നേഹവിരുന്നും നടക്കും.

തിരുനാളിനു ഒരുക്കമായി സെപ്റ്റംബർ 19 മുതൽ 30 വരെ ദിവസങ്ങളിൽ വൈകുന്നേരം 6.30നു വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേന ഉണ്ടായിരിക്കും.

തിരുനാൾ ആഘോഷത്തിന്റെ വിജയത്തിനായി ഫാ. മാത്യു കുന്നപ്പിള്ളിൽ (വികാരി), സിജു ജോർജ്, രാജു തോമസ്, ബെന്നികണ്ണമ്പുഴ (കൈക്കാരന്മാർ), കെന്നഡി ഏബ്രഹാം (ജനറൽ കൺവീനർ), ലിജോ ജോസഫ് (ലിറ്റർജി), ഡിജോ ജോസഫ് (ഡെക്കറേഷൻ), ജിബിൻ സെബാസ്റ്റ്യൻ (കൾചറൽ), സോജി ഏബ്രഹാം (ഫുഡ്), ആൻസി ജോർജി (സ്പോർട്സ്) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തനം തുടങ്ങി. അജയ് തോമസ്, അനീഷ് സെബാസ്റ്റ്യൻ, ആന്റണി പന്തപ്പള്ളിൽ, ബിജു പുളിക്കാട്ട്, ചാൾസ് ജോസഫ്, ഡിജോ ജോസഫ്, ജയിംസ് ഇഗ്നേഷ്യസ്, ജോബിൻ ജോൺ, റോണി കുര്യൻ, സജിമോൻ തോമസ്, സെബാസ്റ്റ്യൻ വർഗീസ്, ഷിനു ജേക്കബ്, ത്രേസ്യാമ്മ മാത്യു, ടൈറ്റസ് ജോൺ എന്നിവരാണ് തിരുനാൾ പ്രസുദേന്തിമാർ. വിവരങ്ങൾക്ക്: ഫാ. മാത്യു കുന്നപ്പിള്ളിൽ 0478059616.

<ആ>റിപ്പോർട്ട്: ജോമി പുലവേലിൽ