ഡോ. അർച്ചന ചാറ്റർജി മെഡിക്കൽ കോളജ് ഗ്രൂപ്പ് അധ്യക്ഷ
Wednesday, August 10, 2016 4:48 AM IST
വെർമില്യൺ (സൗത്ത് ഡക്കോട്ട): ഇന്ത്യൻ അമേരിക്കൻ പ്രഫസർ ഡോ. അർച്ചന ചാറ്റർജിയെ അമേരിക്കൻ അസോസിയേഷൻ ഓഫ് മെഡിക്കൽ കോളജസ് ഗ്രൂപ്പ് മെഡിസിൻ ആൻഡ് സയൻസ് സ്ത്രീ വിഭാഗം അധ്യക്ഷയായി നിയമിച്ചു.

യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഡക്കോട്ട സ്കൂൾ ഓഫ് മെഡിസിൻ ശിശുവിഭാഗം അധ്യക്ഷയായി പ്രവർത്തിച്ചുവരികയായിരുന്നു ഡോ. അർച്ചന. പൂനൈ ആംഡ് ഫോഴ്സ് മെഡിക്കൽ കോളജിൽ നിന്നും മെഡിക്കൽ ബിരുദം കരസ്‌ഥമാക്കിയ ഡോ. അർച്ചന യൂണിവേഴ്സിറ്റി ഓഫ് നബരസ്ക്കയിൽ നിന്നാണ് പിഎച്ച്ഡി നേടിയത്.

ഇന്ത്യൻ വംശജയായ അർച്ചനയ്ക്കു ലഭിച്ച അംഗീകാരം പ്രശംസനീയമാണെന്നു ഇന്ത്യൻ കമ്യൂണി നേതാക്കൾ അഭിപ്രായപ്പെട്ടു. ഗവേഷണ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചിട്ടുളള ഡോ. അർച്ചന നിരവധി അവാർഡുകൾക്ക് അർഹയായിട്ടുണ്ട്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ