ബംഗളൂരു: ബംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മതമൈത്രി സംഗമം നടത്തി. സെലിൻ കുഞ്ഞുകുഞ്ഞ് ആറാട്ടുകുളം മതമൈത്രിയെക്കുറിച്ചുള്ള ചർച്ച ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റ് ടി.എ. കലിസ്റ്റസ് മതസൗഹാർദത്തെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ചു.
വിവിധ മതങ്ങളെ പ്രതിനിധീകരിച്ച് സ്വാമി ഭക്തദത്തൻ (ശാന്തിഗിരി ആശ്രമം), റഷീദ് മൗലവി (കത്തീബ മസ്ജിദ് തകവ), ഫാ. ഡൊമിനിക് നാട്ടുനിലം (പ്രിൻസിപ്പൽ, ക്രൈസ്റ്റ് സ്കൂൾ) എന്നിവർ മതസൗഹാർദത്തെക്കുറിച്ച് സംസാരിച്ചു.
ജനറൽ സെക്രട്ടറി സി.ഡി. ഗബ്രിയേൽ, ഫ്രാൻസിസ് ആന്റണി, വി.കെ. ജോണി, ഡേവിസ് പുല്ലോക്കാരൻ, കെ.വി.പി. സുലൈമാൻ, കെ.ആർ. കിഷോർ, ഡോ. മാത്യു മണിമല, പ്രഫ. കെ.ജെ. ജോസഫ്, ട്രീസ ഫിലിപ്പ്, ഡോ. രാജൻ, പി.എൽ. സണ്ണി, മെറ്റി ഗ്രേസ് എന്നിവർ പ്രസംഗിച്ചു.
കേരളസമാജം നാടകമത്സരത്തിൽ ഏറ്റവും നല്ല നടനും സംവിധായകനുമുള്ള അവാർഡ് നേടിയ പ്രവീൺ ആന്റോയെ ആദരിച്ചു.