നവയുഗം സാംസ്കാരികവേദി രക്‌തദാനക്യാമ്പ് ഓഗസ്റ്റ് 19ന്
Wednesday, August 10, 2016 8:25 AM IST
ദമാം: നവയുഗം സാംസ്കാരികവേദി ഇക്കൊല്ലത്തെ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി രക്‌തദാനക്യാമ്പ് സംഘടിപ്പിക്കുന്നു.

ഓഗസ്റ്റ് 19നു (വെള്ളി) രാവിലെ ഏഴു മുതൽ ദമാം സെൻട്രൽ ഹോസ്പിറ്റലിലാണ് ക്യാമ്പു നടക്കുക. എല്ലാ മേഖലാകമ്മിറ്റികളിൽ നിന്നുള്ള നവയുഗം പ്രവർത്തകരും ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകും.

രക്‌തദാനം വളരെ മഹത്തായ ഒരു കാരുണ്യമാണെന്നും എല്ലാ പ്രവാസികളെയും രക്‌തദാനപരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകം അറിയിച്ചു. രക്‌തദാതാക്കൾക്ക് നവയുഗം സർട്ടിഫിക്കറ്റുകൾ നൽകും.

വിവരങ്ങൾക്ക്: കെ.ആർ. അജിത്ത് 0580967098, എം.എ.വാഹിദ് 0536423762.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം