വേൾഡ് മലയാളി കൗൺസിന്റെ ആഭിമുഖ്യത്തിൽ ചരിത്രമ്യൂസിയവും കേരളത്തിൽ ആസ്‌ഥാന മന്ദിരവും ഒരുങ്ങുന്നു
Thursday, August 11, 2016 12:39 AM IST
തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ രണ്ടു വർഷത്തിനുള്ളിൽ കേരളത്തിൽ ആസ്‌ഥാനമന്ദിരവും ചരിത്ര മ്യൂസിയവും ഒരുങ്ങുന്നു. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് സമ്മേളിച്ച മുപ്പത് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ യോഗത്തിലാണ് ഈ*തീരുമാനമുണ്ടായത്. 2018ൽ ഈ രണ്ട് സംവിധാനങ്ങളും പ്രവർത്തന സജമാകും.

അടുത്ത ഒക്ടോബർ 21–23 വരെ ഹംഗറിയിലെ ബുഡാപെസ്റ്റിൽ ചേരുന്ന വേൾഡ് മലയാളി കൗൺസിലിന്റെ പത്താമതു ദ്വിവത്സര കോൺഫറൻസിൽ*ഇതിനുവേണ്ട ധനസമാഹരണ കമ്മറ്റിക്ക്*രൂപം നൽകുന്നതും മ്യൂസിയതിന്റെ ക്യൂറെറ്ററെ നിയമിക്കുന്നതുമായിരിക്കും.

ഓസ്ട്രേലിയ, തായ്ലൻഡ്, ഹോംകോംഗ്, സിംഗപ്പൂർ, ഇന്ത്യ, ഗൽഫ് രാജ്യങ്ങൾ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നാൽപ്പതു ചാപ്റ്ററുകളെ പ്രതിനിധീകരിച്ച് 250 ഓളം പ്രതിനിധികൾ ബുഡാപെസ്റ്റ് കോൺഫറെൻസിൽ*പങ്കെടുക്കും.ഈ സമ്മേളനത്തിൽ വച്ച് വേൾഡ് മലയാളി കൗൺസിലിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതാണ്, ഇവരുടെ മേൽനോട്ടത്തിലാകും ആസ്‌ഥാന മന്ദിരത്തിന്റേയും ഹിസ്റ്ററി മ്യൂസിയത്തിന്റേയും നിർമാണം.കൂടുതൽ പ്രദേശിക ചാപ്റ്ററുകളുടെ രൂപീകരണവും ഈ ഭാരവാഹികളുടെ നേതൃത്വത്തിലുണ്ടാകും.

നൂറിലധികം രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളികളുടെ സ്വത്വം തലമുറകൾക്കായി കാത്തുസൂക്ഷിക്കുന്നതിനുതകുന്ന സഹകരണവും ജീവകാരുണ്യ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്ന സംവിധാനമാണ് വേൾഡ് മലയാളി കൗൺസിൽ ലക്ഷ്യമിടുന്നത്. ഇതൊരു പ്രവാസി സംഘടനയല്ല. ലോകമെങ്ങുമുള്ള മലയാളികൾക്ക് കൈകോർക്കാനുള്ള വേദിയാണ്്.വേൾഡ് മലയാളി കൗൺസിലിന്റെ സ്‌ഥാപക നേതാക്കൾ ലക്ഷ്യമിട്ടതും അതാണ്.

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഒത്തുകൂടാനുള്ള വേദിയായിരിക്കും ഗ്ലോബൽ മലയാളി കമ്യൂണിറ്റി ആസ്‌ഥാനമെന്നുംകേരളത്തിന്റേയും മലയാളികളുടെയും സാംസ്കാരികവും മതപരവും ചരിത്രപരവും കലാപരവുമായ*സംസ്കൃതിയുടെ ദൃശ്യ–ശ്രാവ്യ വിജ്‌ഞാന കേന്ദ്രമായിരിക്കും ഹിസ്റ്ററി മ്യൂസിയമെന്നും*ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.

<യ> റിപ്പോർട്ട്: ജോർജ് എം. കാക്കനാട്ട്