ലേഡി വെൽ തീർഥാടക കേന്ദ്രത്തിൽ കന്യാമറിയത്തിന്റെ സ്വർഗാരോപണ തിരുനാൾ 15ന്
Thursday, August 11, 2016 7:29 AM IST
പ്രസ്റ്റൺ: യുകെയിലെ പ്രമുഖ മരിയൻ തീർഥാടക കേന്ദ്രമായ പ്രസ്റ്റണിലെ ലേഡി വെല്ലിൽ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗാരോപണ തിരുനാൾ ആഘോഷിക്കുന്നു.

ഓഗസ്റ്റ് 15നു (തിങ്കൾ) വൈകുന്നേരം 5.30നു തിരുനാൾ തിരുക്കർമങ്ങൾ ആരംഭിക്കും. ജപമാല സമർപ്പണം, ആഘോഷമായ തിരുനാൾ ദിവ്യബലി, ലദീഞ്ഞ്, നേർച്ച വിതരണം എന്നിവ തിരുനാളിന്റെ ഭാഗമായിരിക്കും.

പ്രസ്റ്റൺ സെന്റ് അൽഫോൻസ പള്ളി വികാരി ഫാ. മാത്യു ചൂരപൊയ്കയിൽ തിരുനാൾ തിരുക്കർമങ്ങളിൽ കാർമികത്വം വഹിച്ചു മരിയൻ സന്ദേശം നൽകും.

മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യം ദിനം കൂടിയായ 15നു ഭാരതത്തിന്റെ അഖണ്ഡതക്കും സമാധാനത്തിനും സമൃദ്ധിക്കും മതേതരത്തിനായും ഭരണകർത്താക്കൾ, നേതാക്കൾ എന്നിവർക്കായും പ്രാർഥനയിൽ പ്രത്യേകം സ്മരിക്കും.

തിരുനാളിൽ ഭക്‌തി പുരസരം പങ്കു ചേർന്ന് അമ്മയുടെ മധ്യസ്‌ഥതയിൽ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിന് വികാരി ഫാ. മാത്യു ചൂരപൊയ്കയിൽ ഏവരെയും സ്വാഗതം ചെയ്തു.

<ആ>റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ