ന്യൂസിലൻഡ് നാഷണൽ ബൈബിൾ ക്വിസ് മത്സരം ഓഗസ്റ്റ് 21ന്
Thursday, August 11, 2016 7:30 AM IST
ഒക്ലൻഡ്: ന്യൂസിലൻഡ് സീറോ മലബാർ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിൽ
സൺഡേ സ്കൂൾ കുട്ടികൾക്കുവേണ്ടി നാഷണൽ ബൈബിൾ ക്വിസ് മത്സരം നടത്തുന്നു.

ഓഗസ്റ്റ് 21നു (ഞായർ) ഉച്ചകഴിഞ്ഞു മൂന്നിനു എല്ലസ്ളി കാത്തലിക് പള്ളിയിലാണ് മത്സരം. ഒക്ലൻഡിനു പുറമേ ഫാൻഗരെ, ഹാമിൽട്ടൻ, പാൽമേഴ്സ്റ്റൺ നോർത്ത്, ഹാസ്റ്റിംഗ്സ് എന്നീ സൺഡേ സ്കൂളുകളിൽ നിന്നുമുള്ള കുട്ടികളും മത്സരത്തിൽ പങ്കെടുക്കും. ഫാ. മനോജ് കുന്നത്ത് ആണ് ക്വിസ് മാസ്റ്റർ.

പത്തു റൗണ്ടുകളായിട്ടാണ് മത്സരം. വിജയികൾക്ക് ന്യൂസിലൻഡ് സീറോ മലബാർ കാത്തലിക് മിഷൻ കപ്പ് എവർ റോളിംഗ് ട്രോഫിയും ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങളിൽ എത്തുന്നവർക്ക് കാഷ് അവാർഡുകളും സമ്മാനിക്കും.

സമ്മാനങ്ങൾ സ്പോൺസർ ചെയ്തവർക്ക് മിഷൻ ചാപ്ലെയിൻ ഫാ. ജോയ് തോട്ടംകര നന്ദി അറിയിച്ചു. കൂടുതൽ കുട്ടികൾ ബൈബിൾ ഗൗരവമായി
പഠിക്കുന്നതിനു മത്സരം സഹായകമാകട്ടെയെന്നു ഫാ. ജോയ് ആശംസിച്ചു. പങ്കെടുക്കുന്ന ടീമുകൾ ഉച്ചകഴിഞ്ഞു 2.30നു റിപ്പോർട്ട് ചെയ്യേണ്ടതാണ്.

പ്രവാസി മലയാളികളുടെ ഇടയിൽ ആദ്യമായിട്ടാണ് ഇത്തരമൊരു മത്സരം ദേശീയ തലത്തിൽ സംഘടിപ്പിക്കുന്നത്.

<ആ>റിപ്പോർട്ട്: റെജി ചാക്കോ ആനിത്തോട്ടത്തിൽ