ദുബായ് വിമാനാപകടത്തിൽപ്പെട്ടവർക്ക് 7000 ഡോളർ നഷ്‌ടപരിഹാരം
Thursday, August 11, 2016 7:32 AM IST
ഫ്രാങ്ക്ഫർട്ട്–ദുബായ്: ഋഗ 521 എമിറേറ്റ്സ് വിമാനപകടത്തിൽപ്പെട്ടവർക്ക് ഏഴായിരം യുഎസ് ഡോളർവീതം എമിറേറ്റസ് എയർലൈൻസ് നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു.

യാത്രക്കാരുടെ സാധനങ്ങൾ നഷ്‌ടപ്പെട്ടതിനു 2000 ഡോളറാണ് വിമാനകമ്പനി കണക്കുകൂട്ടിയത്. അപകടത്തെ തുടർന്നുണ്ടായ സമയ നഷ്‌ടത്തിനും മാനസിക സംഘർഷത്തിനുമായി ഓരോരുത്തർക്കും 5000 ഡോളർ വീതവും നൽകാൻ കമ്പനി തീരുമാനിച്ചു.

ഇതുസംബന്ധിച്ച രേഖാമൂലമുള്ള അറിയിപ്പ് എമിറേറ്റ്സ് യാത്രക്കാർക്കു നൽകി. യാത്ര ചെയ്തതിന്റെ രേഖകളും പാസ്പോർട്ടും തിരിച്ചറിയൽകാർഡും സമർപ്പിക്കുന്ന മുറയ്ക്കു പണം അയച്ചു കൊടുക്കുമെന്നു കമ്പനി അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവന്തപുരത്തുനിന്നു ദുബായിലേക്ക് പറന്ന <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഋഗ 521 എമിറേറ്റ്സ് എയർലൈൻസ് ലാന്റിംഗിനിടെ അപകടത്തിൽപെട്ടത്.

<ആ>റിപ്പോർട്ട്: ജോർജ് ജോൺ