ബർലിൻ ജർമനിയെ ദരിദ്രമാക്കുന്ന തലസ്‌ഥാനം
Thursday, August 11, 2016 8:19 AM IST
ബർലിൻ: രാജ്യതലസ്‌ഥാനങ്ങൾ പൊതുവേ അതത് രാജ്യങ്ങളുടെ വികസനത്തിന്റെ കേന്ദ്ര ബിന്ദുക്കളാകാറാണ് പതിവ്. എന്നാൽ, ജർമൻ തലസ്‌ഥാനത്തിന്റെ കാര്യത്തിൽ സ്‌ഥിതി നേരെ മറിച്ചാണ്.

യൂറോപ്യൻ രാജ്യങ്ങളുടെ തലസ്‌ഥാനങ്ങളും അതത് രാജ്യങ്ങളെ ജനങ്ങളുടെ പ്രതിശീർഷ വരുമാനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പഠിച്ച കൊളോണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക് റിസർച്ചാണ് കൗതുകകരമായ ഫലം പുറത്തുവിട്ടിരിക്കുന്നത്.

ജർമനിയുടെ തലസ്‌ഥാനം ബർലിൻ അല്ലായിരുന്നെങ്കിൽ പ്രതിശീർഷ വരുമാനത്തിൽ വർധനയുണ്ടാകുമായിരുന്നു എന്നാണ് ഇതിൽ കാണുന്നത്. അതേസമയം, ഏഥൻസ് ആയിരുന്നില്ല ഗ്രീസിന്റെ തലസ്‌ഥാനമെങ്കിൽ പ്രതിശീർഷ വരുമാനത്തിൽ ഇരുപതു ശതമാനം കുറവുണ്ടാകുമായിരുന്നു എന്നും വിലയിരുത്തുന്നു.

ഫ്രാൻസിൽ 15 ശതമാനവും ബ്രിട്ടനിൽ പതിനൊന്നു ശതമാനവും ചെക്ക് റിപ്പബ്ലിക്കിൽ 14 ശതമാനവും കുറവു കാണുന്നിടത്താണ് ജർമനിയിൽ 0.2 ശതമാനം കൂടുതലാണ് കാണുന്നത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ