മൈൻസിൽ ഓണാഘോഷം സെപ്റ്റംബർ 10ന്
Thursday, August 11, 2016 8:19 AM IST
മൈൻസ്: മൈൻസ് വീസ്ബാഡൻ ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവോണം ആഘോഷിക്കുന്നു.

സെപ്റ്റംബർ 10നു (ശനി) വൈകുന്നേരം നാലിനു മൈൻസിലെ ലീബ് ഫ്രൗവൻ ഇടവക ഓഡിറ്റോറിയത്തിൽ (ഫ്രാൻസ്ലിറ്റ്സ് സ്ട്രാസെ 1, 55118) ആണ് ആഘോഷ പരിപാടികൾ.

വിവിധ കലാപരിപാടികൾ, തംബോല, ഓണസദ്യ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായിരിക്കും.

വിവരങ്ങൾക്ക്: മത്തായി കുഞ്ഞുകുട്ടി (സമാജം പ്രസിഡന്റ്): 06131 612607, ജോയി വെള്ളാരംകാലായിൽ (വൈസ് പ്രസിഡന്റ്) 06134 65176, അരുൺ ലോറൻസ്(സെക്രട്ടറി) 06131 4948573, ജോസഫ് മുള്ളരിക്കൽ (ട്രഷറർ) 06131 3299869.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ