ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി യുഎസ്എയുടെ മെമ്പർഷിപ് കാമ്പയിന് വെസ്റ്റ്ചെസ്റ്ററിൽ തുടക്കം
Friday, August 12, 2016 1:55 AM IST
ന്യൂയോർക്ക്: കെൻസികോ ടാം പ്ലാസയിൽ നടന്ന ഇന്ത്യ ഹെറിറ്റേജ് ഡേയിൽ ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെ മെമ്പർഷിപ് കാമ്പയിൻ ന്യൂയോർക്ക് കൺവീനർ ശിവദാസൻ നായരുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. വിവിധ തുറകളിൽപെട്ട ആളുകൾ ഒഎഫ് ബിജെപിയിൽ ചേർന്നു പ്രവാസികളുടെ പ്രശ്നങ്ങളിലും അതുപോലെ ഭാരതത്തിലെ വിവിധ വികസനോന്മുഖ പദ്ധതികളിലും പങ്കു ചേരാൻ താല്പര്യം പ്രകടിപ്പിച്ചു മുന്നോട്ടു വരികയുണ്ടായി.

ബൂത്ത് സന്ദർശിച്ച പ്രമുഖരിൽ വിവിധ കമ്യൂണിറ്റി നേതാക്കളെ കൂടാതെ വെസ്റ്റ്ചെസ്റ്റർ കൗണ്ടി എക്സിക്യൂട്ടീവ് റോബ് ആസ്റ്ററിനോ, ഇന്ത്യൻ കൗൺസിൽ ജനറൽ റീവ ഗാംഗുലി ദാസ് എന്നിവരും. ഒഎഫ് ബിജെപി ദേശീയ യൂത്ത് കൺവീനർ ഹാരി സേഥി, ദീപ് ഭട്ട്, ദേശീയ സോഷ്യൽ മീഡിയ കോ കൺവീനർ ഡോ ജയശ്രീ നായർ, മറ്റു ന്യൂയോർക്ക് കാര്യകർത്താക്കളായ രഘുവരൻ നായർ, അസീം തിവാരി, പ്രിയംവദ ത്രിവേദി എന്നിവരും ക്യാമ്പയിൻ വിജയത്തിനായി ശിവദാസൻ നായർക്കൊപ്പം പ്രവർത്തിച്ചു. കൂടുതൽ അംഗബലത്തോടെ ഒഎഫ് ബിജെപിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാനും സാധാരണക്കാരിലേക്കെത്തിക്കാനുമാണ് ശ്രമം എന്നു ശിവദാസൻ നായർ പറഞ്ഞു. തുടർന്നും ന്യൂയോർക്കിലെ വിവിധ മേഖലകളിൽ ഇതുപോലെയുള്ള കാമ്പയിനുകൾ നടത്താൻ പരിപാടിയുണ്ട്. സെപ്റ്റംബർ പത്തിനു ക്വീൻസിൽ നടക്കുന്ന ഹിന്ദു യൂണിറ്റി ഡേയിൽ ഒഎഫ് ബിജെ പിയുടെ മെമ്പർഷിപ് ക്യാമ്പയിൻ ബൂത്ത് ഉണ്ടാകും.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ12ൗമ4.ഷുഴ മഹശഴി=ഹലളേ>