ഹാർട്ട്ഫോർഡ് സീറോ മലബാർ മലബാർ മിഷനിൽ തിരുനാൾ ഭക്‌തിസാന്ദ്രം
Friday, August 12, 2016 1:55 AM IST
ഹാർട്ട്ഫോർഡ്: ഭാരത അപ്പസ്തോലനായ മാർത്തോമാൾീഹായുടേയും ഭാരത കത്തോലിക്കാ സഭയുടെ പ്രഥമ വിശുദ്ധയായ വി. അൽഫോൻസാമ്മയുടേയും തിരുനാൾ സംയുക്‌തമായി ഓഗസ്റ്റ് ഏഴാം തീയതി ഞായറാഴ്ച ഹാർട്ട്ഫോർഡ് സീറോ മലബാർ മിഷനിൽ ഭക്‌ത്യാദരപൂർവ്വം ആഘോഷിച്ചു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന തിരുനാൾ കുർബാനയിൽ മിഷൻ ഡയറക്ടർ ഫാ. ജോസഫ് പുള്ളിക്കാട്ടിൽ, ഫാ. ഫ്രാൻസീസ് നമ്പ്യാപറമ്പിൽ, ഫാ. തോമസ് പുതിയിടം, ഫാ. സിറിയക് മാളിയേക്കൽ, ഫാ. സെബാസ്റ്റ്യൻ കൊച്ചുപുര, ഫാ. റ്റോം ജോസഫ്, ഫാ. മാത്യു കപ്പലുമാക്കൽ, ഫാ. ജയിംസ് വട്ടക്കുന്നേൽ, ഫാ. ജോൺ തുണ്ടിയത്ത് എന്നിവർ സഹകാർമികത്വം വഹിച്ചു. പൗരോഹിത്യത്തിന്റെ സുവർണ്ണജൂബിലി ആഘോഷിക്കുന്ന ഫാ. തോമസ് പുതിയിടത്തിന് അഭിവന്ദ്യ പിതാവ് ഇടവകയുടെ മൊമെന്റോ തദവസരത്തിൽ സമ്മാനിച്ചു. കുർബാനമധ്യേ ഇടവകയലെ ഒമ്പതു കുട്ടികൾ പിതാവിൽ നിന്നും സൈ്‌ഥര്യലേപനം സ്വീകരിച്ചു.

തുടർന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട് വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ആഘോഷമായ പ്രദക്ഷിണം നടന്നു. ഇടവക സമൂഹത്തിന്റെ വിശ്വാസ കൂട്ടായ്മയുടെ ഉത്തമോദാഹരണമായിരുന്നു ചിട്ടയായി നടന്ന പ്രദക്ഷിണം. പ്രദക്ഷിണത്തെ തുടർന്നു യുവജനങ്ങളുടേയും കുട്ടികളുടേയും നേതൃത്വത്തിൽ കലാപരിപാടികൾ നടന്നു. മനോജ് ചാക്കോ ഒട്ടത്തിൽ ആയിരുന്നു ഈവർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തിയത്.

ട്രസ്റ്റിമാരായ ബേബി മാത്യു കുടക്കച്ചിറ, ജോർജ് ജോസഫ് ചെത്തികുളം, സെക്രട്ടറി ദീപ ജോൺ, സി.സി.ഡി കോർഡിനേറ്റർ മഞ്ജു അബ്രഹാം, കൾച്ചറൽ ഫോറം കോർഡിനേറ്റർ ജിൻസി ബിജു കൊടലിപറമ്പിൽ, മാത്യൂസ് കല്ലുകുളം, ജോസഫ് ചാക്കോ ഒട്ടത്തിൽ, പാരീഷ് കൗൺസിൽ അംഗങ്ങൾ, ഇടവകയിലെ സംഘടനാ ഭാരവാഹികൾ എന്നിവർ തിരുനാളിന്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ചു. തിരുനാളിൽ സംബന്ധിച്ച എല്ലാവർക്കും പ്രസുദേന്തിയുടെ നേതൃത്വത്തിൽ സ്നേഹവിരുന്ന് ഒരുക്കിയിരുന്നു. ഏകദേശം 450–ഓളം വിശ്വാസികൾ തിരുനാളിൽ പങ്കെടുത്ത് അനുഗ്രഹീതരായി.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ12ൗമ6.ഷുഴ മഹശഴി=ഹലളേ>