ബിഎംടിസി 12 പുതിയ സർവീസുകൾ ആരംഭിച്ചു
Friday, August 12, 2016 3:56 AM IST
ബംഗളൂരു: ബസ് ദിനാഘോഷത്തിന്റെ ഭാഗമായി ബിഎംടിസി നഗരത്തിൽ 12 പുതിയ സർവീസുകൾ ആരംഭിച്ചു. ഇവയിൽ മൂന്നെണ്ണം മെട്രോ ഫീഡർ സർവീസുകളാണ്. എസ്വി റോഡ് മെട്രോ സ്റ്റേഷൻ– കെആർ പുരം റെയിൽവേ സ്റ്റേഷൻ, എസ്വി റോഡ് മെട്രോ സ്റ്റേഷൻ– സെൻട്രൽ സിൽക്ക് ബോർഡ്, സാംപിഗെ റോഡ്– മജെസ്റ്റിക് എന്നിവയാണ് ഫീഡർ സർവീസുകൾ.

ഇതു കൂടാതെ കെംപഗൗഡ അന്താരാഷ്ര്‌ട വിമാനത്താവളത്തിലേക്ക് മൂന്നു പുതിയ സർവീസുകളും ആരംഭിച്ചു. കാഡുഗോഡി, ഇലകട്രോണിക് സിറ്റി, മജെസ്റ്റിക് എന്നിവിടങ്ങളിൽ നിന്നാണ് വിമാനത്താവളത്തിലേക്ക് സർവീസ് ആരംഭിച്ചത്. ബസ് യാത്രയ്ക്കായി ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ബസ് ദിനാഘോഷം സംഘടിപ്പിക്കുന്നത്.