ബംഗളൂരു: ക്രൈസ്റ്റ് സ്കൂൾ റോഡിലെ റിന്യൂവൽ റിട്രീറ്റ് സെന്ററിൽ മരിയൻ കൺവൻഷൻ ഈമാസം 13,14,15 തീയതികളിൽ നടക്കും. സിബിസിഐ ദൈവശാസ്ത്ര കമ്മീഷൻ സെക്രട്ടറി ഫാ. ജോസഫ് പാംപ്ലാനി, മംഗലപ്പുഴ സെന്റ് ജോസഫ്സ് സെമിനാരി പ്രൊഫസർ ഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ, പൊന്നമ്മ, മിന്മിനി തുടങ്ങിയ വചനപ്രഘോഷകർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. 13ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ 7.30 വരെയും 14, 15 തീയതികളിൽ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ആറു വരെയുമാണ് കൺവൻഷൻ നടത്തപ്പെടുന്നത്.
കൺവൻഷൻ ദിനങ്ങളിൽ എല്ലാ ദിവസവും ജപമാല, ഗാനശുശ്രൂഷ, സ്തുതി ആരാധന, കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനായുള്ള പ്രത്യേക പ്രാർഥന, വിദ്യാർഥികൾക്കും യുവതീയുവാക്കൾക്കും സമർപ്പിതർക്കും വേണ്ടിയുള്ള പ്രത്യേകശുശ്രൂഷകൾ, രോഗശാന്തി ശുശ്രൂഷ, ബന്ധന വിമോചന ശുശ്രൂഷ, കുമ്പസാരം മുതലായ ശുശ്രൂഷകൾ നടത്തപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 8123506867, 08026683988 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ൃൃരയമിഴമഹീൃല.ശി എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.