ന്യൂസിലൻഡ് നാഷണൽ ബൈബിൾ കൺവൻഷൻ ‘കൃപാഭിഷേകം’ സെപ്റ്റംബർ 17 മുതൽ
Friday, August 12, 2016 6:57 AM IST
ഒക്ലൻഡ്: ന്യൂസിലൻഡ് സീറോ മലബാർ കാത്തോലിക് മിഷന്റെ ആഭിമുഖ്യത്തിൽ നാഷണൽ ബൈബിൾ കൺവൻഷൻ ‘കൃപാഭിഷേകം’

സെപ്റ്റംബർ പതിനേഴു മുതൽ ഇരുപതു വരെ വാക്കോരിയിലുള്ള മലയോല സമോവൻ കമ്യൂണിറ്റി സെന്ററിൽ നടക്കും. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ങമഹമലീഹമ ഇീി്ലിശേീി രലേിൃല,16 ണമീസമൗൃശ ജഹമരലഅൗരസഹമിറ).

ഓക്ക്ലണ്ടിനു പുറമേ ഫാൻഗരെ, ഹാമിൽട്ടൻ, രൊട്ടൊരോ, പാൽമേഴ്സ്റ്റൺ നോർത്ത്, ഹാസ്റ്റിംഗ്സ്, വെല്ലിംഗ്ടൺ, ക്രൈസ്റ്റ് ചർച്ച് തുടങ്ങി ന്യൂസിലൻഡിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മലയാളി ക്രിസ്ത്യൻ സമൂഹങ്ങളിൽ നിന്നുള്ളവർ കൺവൻഷനിൽ പങ്കെടുക്കും.

രാവിലെ ഒമ്പതു മുതൽ വൈകുന്നേരം 5.30 വരെ നടക്കുന്ന കൺവൻഷൻ നയിക്കുന്നത് അണക്കര മരിയൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വളന്മാനാലും സംഘവുമാണ്.

പ്രവാസി മലയാളികൾക്കായി ആദ്യമായാണു ദേശീയ തലത്തിൽ ഒരു കൺവൻഷൻ നടത്തുന്നത്. ദൂരെ സ്‌ഥലങ്ങളിൽനിന്നു വരുന്നവരിൽ താമസ സൗകര്യം ആവശ്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൺവൻഷനിൽ പങ്കെടുത്തു ജീവിതനവീകരണം നടത്താനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി മിഷൻ ചാപ്ലെയിൻ ഫാ. ജോയ് തോട്ടംകര അറിയിച്ചു.

വിവരങ്ങൾക്ക്: ഫാ. ജോയി 09 5795458, ഫാ. ജോബിൻ, 0220892850, <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ലാമശഹസൃൗുമയവശവെലസമാി്വ*ഴാമശഹ.രീാ

<ആ>റിപ്പോർട്ട്: റെജി ചാക്കോ ആനിത്തോട്ടത്തിൽ