അൽഹിന്ദ് ട്രാവൽസിൽ വൻ കവർച്ച
Friday, August 12, 2016 6:57 AM IST
കുവൈത്ത് : കുവൈത്തിലെ പ്രമുഖ ട്രാവൽ ഏജൻസിയായ അൽഹിന്ദ് ടൂർസ് * ട്രാവൽസിൽ വൻ കവർച്ച. പ്രധാന രേഖകളും കമ്പനി ചെക്കുകളും തൊഴിലാളികളുടെ പാസ്പോർട്ടുകളും പതിനായിരത്തോളം ദിനാറും നഷ്‌ടപ്പെട്ടതായി കമ്പനി അധികൃതർ അറിയിച്ചു.

സാൽമിയ ബ്രാഞ്ചിലാണു ഹൈടെക് മോഷണം നടന്നത്. പുലർച്ച 1.50 നും 2.20 നും ഇടയിലാണ് മോഷണമെന്നാണു കരുതുന്നത്. ഓഫീസിനു മുന്നിലെ കാമറ തകർത്തത്തിനുശേഷം ഷട്ടർ തകർത്ത് ഉള്ളിൽ കയറിയ മോഷ്‌ട്ടാക്കൾ ഓഫീസിലെ ലോക്കറും ലാപ്ടോപ്പുകളും കാമറ അനുബന്ധമായ സാധങ്ങളും കടത്തിക്കൊണ്ടു പോവുകയായിരുന്നു.

പുലർച്ചെ മൂന്നോടുകൂടി തൊട്ടടുത്ത ബിൽഡിംഗിലെ കാവൽക്കാരൻ തകർന്ന ഷട്ടർ കാണുകയും ഉടനെ പോലീസിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. പോലീസ് സ്‌ഥലത്തെത്തി തെളിവെടുപ്പു നടത്തി.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ