സിഎസ്ഐ വോളിബോൾ ടൂർണമെന്റ്: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ജേതാക്കൾ
Friday, August 12, 2016 6:59 AM IST
ന്യൂയോർക്ക്: ലോംഗ് ഐലൻഡിലുള്ള സീഫോർഡ് സിഎസ്ഐ കോൺഗ്രിഗേഷൻ നടത്തുന്ന സിഎസ്ഐ വോളിബോൾ ഇൻവിറ്റേഷന്റെ മൂന്നാമത് ഇന്റർ ചർച്ച് മത്സരത്തിൽ യോങ്കേഴ്സ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ജേതാക്കളായി. ആവേശകരമായ ഫൈനലിൽ ആതിഥേയരായ സിഎസ്ഐ ചർച്ച് ടീമിനെയാണു പരാജയപ്പെടുത്തിയത്.

സെന്റ് ജോൺസ് യൂണിവേഴ്സിറ്റിയിൽ നടന്ന ടൂർണമെന്റിൽ ഒൻപതു ടീമുകളാണു മാറ്റുരച്ചത്. എംവിപിയായി സെന്റ് ഗ്രിഗോറിയോസിന്റെ ജെൻസൺ ഡാനിയേൽ തെരഞ്ഞെടുക്കപ്പെട്ടു. ഒഫൻസീവ് പ്ലെയറായി ആൽവിൻ തോമസ് (സെന്റ് ഗ്രീഗോറിയോസ്), സെറ്ററായി അബിൻ തോമസ് (സെന്റ് ഗ്രീഗോറിയോസ്), ഡിഫെൻസീവ് പ്ലേയറായി ലിൻസി ഫിലിപ്പ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ടൂർണമെന്റിനു മുന്നോടിയായി സിഎസ്ഐ സഭാംഗങ്ങൾ നയിച്ച ന്യൂയോർക്ക് ചെണ്ട ബോയ്സിന്റെ ചെണ്ടമേളത്തോടെ വിവിധ ടീമുകൾ സെന്റ് ജോൺസ് വോളിബോൾ കോർട്ടിലേക്ക് ആനയിക്കപ്പെട്ടു. സിഎസ്ഐ സഭാ വികാരി റവ. റോബിൻ ഐപ്പ് മാത്യു പ്രാർഥന നടത്തി. തുടർന്നു ബെന്നി ഇട്ടിച്ചെറിയ ഉദ്ഘാടനകർമം നിർവഹിച്ചു. സിഎസ്ഐ സഭാ വൈസ് പ്രസിഡന്റ് തോമസ് ടി. ഉമ്മൻ, കൺവീനർ ഡോൺ തോമസ് എന്നിവർ സംസാരിച്ചു.

ഡോൺ തോമസ് (കൺവീനർ), ജോൺ എം. ഡേവിഡ്, (ജോ. കൺവീനർ), ടിം കിണറ്റുകര (രജിസ്ട്രേഷൻ), ജോർജ് ടി. മാത്യു, ബെന്നി ഇട്ടിച്ചെറിയ, ജോളി ഡേവിഡ്, ബിഞ്ചു ജോൺ, തോമസ് പായിക്കാട്, ജോഫ്രി ഫിലിപ്പ്, മിനി ജേക്കബ്, ബെറ്റ്സി തോമസ്, ജിജു കുരുവിള തുടങ്ങിയവർ ടൂർണമെന്റിനു നേതൃത്വം നൽകി. സിഎസ്ഐ സഭയിലെ വിബിൻ ജോൺ മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു.
<ശാഴ െൃര=/ിൃശ/2016മൗഴൗെേ12രശെശ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>