ഫിലഡൽഫിയയിൽ ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം സെപ്റ്റംബർ നാലിന്
Friday, August 12, 2016 8:16 AM IST
ഫിലഡൽഫിയ: വിസ്മയം വിതറുന്ന ഫിലഡൽഫിയയ്ക്ക് തിലകക്കുറിയായി പ്രവർത്തിക്കുന്ന പ്രമുഖ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ട്രൈസ്റ്റേറ്റ് കേരള ഫോറം മലയാളികളുടെ മാമാങ്കമായ പൊന്നോണം സെപ്റ്റംബർ നാലിനു വൈകുന്നേരം നാലു മുതൽ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ച് (608 ണലഹവെ ഞറ, ജവശഹമറലഹുവശമ) ഓഡിറ്റോറിയത്തിൽ വിപുലമായ രീതിയിൽ ആഘോഷിക്കുന്നു.

പ്രഗത്ഭരായ ഒരുകുട്ടം കലാകാരന്മാരേയും കലാകാരികളേയും അണിനിരത്തി കലാകൈരളിക്ക് കാഴ്ചവയ്ക്കുന്ന ഈ വർഷത്തെ ഓണാഘോഷം എല്ലാംകൊണ്ടും പുതുമ നിറഞ്ഞതായിരിക്കുമെന്നു ചെയർമാൻ ഫിലിപ്പോസ് ചെറിയാൻ അറിയിച്ചു.

ഉച്ചകഴിഞ്ഞു രണ്ടു മുതൽ നാലു വരെ കുട്ടികൾക്കുള്ള ഡാൻസ് മത്സരങ്ങൾ നടക്കും. ഇതിൽ വിജയികളാകുന്നവർക്ക് വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും അടുക്കളതോട്ട മത്സരത്തിൽ വിജയിക്കുന്നവർക്ക് കർഷകരത്നം അവാർഡ് സമ്മാനിക്കും.

വൈകുന്നേരം നാലു മുതൽ ഘോഷയാത്ര നടക്കും. ഘോഷയാത്രയിൽ മാവേലി മന്നൻ, വിശിഷ്ടാതിഥികൾക്ക് അകമ്പടിയായി താലപ്പൊലി, പഞ്ചവാദ്യം, കരകം, ചെണ്ടമേളം, നിശ്ചലദൃശ്യങ്ങൾ, പുലിക്കളി, മുത്തുക്കുടകൾ എന്നിവ അണിചേരും. ഘോഷയാത്രയുടെ നേതൃത്വം ജയശ്രീനായർക്കും അജിതാ നായർക്കുമായിരിക്കും.

നിറപറയുടേയും നിലവിളക്കിന്റേയും അത്തപ്പൂക്കളത്തിന്റേയും സാന്നിധ്യത്തിൽ ഭദ്രദീപം തെളിയിച്ച് വിശിഷ്ടാതിഥികൾ ഓണാഘോഷം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ക്രിസ്റ്റി ജറാൾഡിന്റെ നേതൃത്വത്തിലുള്ള മെഗാ തിരുവാതിര ആഘോഷത്തിനു മാറ്റുകൂട്ടും. തുടർന്ന് സാംസ്കാരിക സമ്മേളനം, കുട്ടികളുടെ വിവിധ കലാപരിപാടികൾ, മിമിക്രി, ഗാനമേള, കലാഭവൻ ജയനും പാർട്ടിയും അവതരിപ്പിക്കുന്ന കോമഡി ഷോ എന്നിവയും നടക്കും. ചടങ്ങിൽ സമൂഹത്തിലെ വിശിഷ്ടാതിഥികളെ ആദരിക്കും വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ചുക്കാൻ പിടിക്കുന്നത് സുമോദ് നെല്ലാക്കാലയും റോയ് സാമുവലും ആണ്.

തോമസ് പോൾ സെക്രട്ടറിയും, സുരേഷ് നായർ ട്രഷററുമായി 21 അംഗ കമ്മിറ്റി ഓണാഘോഷത്തിന്റെ വിജയത്തിനായി അഹോരാത്രം പ്രവർത്തിക്കുന്നു. വാർത്താസമ്മേളനത്തിൽ ഓണാഘോഷ ചെയർമാൻ ജീമോൻ ജോർജ്, കോർഡിനേറ്റർ അനൂപ് ജോസഫ്, കോർഡിനേറ്റർ മോഡി ജേക്കബ് എന്നിവർ പങ്കെടുത്തു.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം