ട്രൈസ്റ്റേറ്റ് കേരള ഫോറം പ്രമുഖ വ്യക്‌തികളെ ആദരിക്കുന്നു
Saturday, August 13, 2016 6:03 AM IST
ഫിലഡൽഫിയ: വടക്കേ അമേരിക്കയിലെ മുഖ്യ സംഘടനയും ഇതര സംഘടനകളുടെ ഐക്യവേദിയുമായ ട്രൈസ്റ്റേറ്റ് കേരള ഫോറം സെപ്റ്റംബർ നാലിനു നടത്തുന്ന ഓണാഘോഷ ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവുകൾ പ്രകടിപ്പിച്ചിട്ടുളള വ്യക്‌തികളെ ആദരിക്കുന്നു.

പ്രവാസ ജീവിതത്തിലെ ജോലിത്തിരക്കിനിടയിലും തങ്ങളുടേതായ കഴിവുകൾ സമൂഹത്തിനു നൽകുകയും ജീവിതത്തിൽ സ്വയം തനതായ മേഖലകളിൽ തങ്ങളുടേതായ പ്രാവീണ്യം തെളിയിക്കുകയും ചെയ്ത വ്യക്‌തികളെയാണ് പുരസ്കാരങ്ങൾക്കായി പരിഗണിക്കുന്നതെന്നും അവാർഡുകളുടെ പ്രസക്‌തി കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ അവാർഡ് നിർണയത്തിലെ സുതാര്യത കൊണ്ടും അതിലും ഉപരി അർഹിക്കുന്നവരിൽ എത്തുമ്പോഴുമാണ് പുരസ്കാരങ്ങളുടെ മൂല്യം വർധിക്കുന്നതെന്നും അവാർഡ് കമ്മിറ്റി ചെയർമാൻ തമ്പി ചാക്കോ പറഞ്ഞു.

ട്രൈസ്റ്റേറ്റ് കേരള ഫോറം സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ തങ്ങളുടേതായ കഴിവുകൾ സംഭാവന ചെയ്ത പ്രതിഭാധനരായ മഹത് വ്യക്‌തികളെ ആദരിക്കുന്ന ചടങ്ങിന്റെ കമ്മറ്റിയിൽ ഈ വർഷം ഫിലിപ്പോസ് ചെറിയാൻ, തോമസ് പോൾ, സുരേഷ് നായർ, അലക്സ് തോമസ്, ജോബി ജോർജ്, സുധാ കർത്താ, ജോർജ് ഓലിക്കൽ, കുര്യൻ രാജൻ, ജോർജ് നടവയൽ, രാജൻ ശമുവൽ, പി. ഏബ്രഹാം, ജീമോൻ ജോർജ് തുടങ്ങിയവർ പ്രവർത്തിക്കുന്നു.