ബീറ്റ്സ് ബൈ സെന്റ് മേരീസ് ചെണ്ടമേളം കൊട്ടിത്തകർത്തു
Saturday, August 13, 2016 6:30 AM IST
മെൽബൺ: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ അനുഗ്രഹത്തോടെ ഏകദേശം മുപ്പത്തി അഞ്ചോളം യുവാക്കൾ മാസങ്ങളായി സമയം ചെലവഴിച്ചു പഠിച്ച ചെണ്ടമേളവും നാസിക്ക് ഡോളും അരങ്ങത്ത് അവതരിപ്പിച്ച് മെൽബണിൽ പുതിയ ചരിത്രം രചിച്ചു. വ്യത്യസ്തങ്ങളായി മാറിയ ചെണ്ടമേളവും നാസിക് ഡോളും കാണികളിൽ വിസ്മയം സൃഷ്‌ടിച്ചു.

സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ ട്രസ്റ്റി സോളമൻ ജോർജാണ് ചെണ്ടമേളത്തിന്റേയും നാസിക് ഡോളിന്റെയും പരിശീലനത്തിനു നേതൃത്വം നൽകിയത്.

വിവരങ്ങൾക്ക്: സോളമൻ 043 080 7205, ബൈജു 042 288 7048, മോനായി 046 981 3059, സനീഷ് 042 553 1768, ജോയൽ 040 279 5822 അലൻ 041 329 4669.

<ആ>റിപ്പോർട്ട്: റെജി പാറയ്ക്കൻ

<ശാഴ െൃര=/ിൃശ/2016മൗഴൗെേ13രവലിറമമ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>