മാർഗംകളി വിസ്മയമായി
Saturday, August 13, 2016 6:30 AM IST
മെൽബൺ: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിൽ കൂടാരയോഗ വാർഷികത്തോടനുബന്ധിച്ചു സൗത്ത് ഈസ്റ്റ് റീജണിലെ പെൺകുട്ടികൾ അവതരിപ്പിച്ച മാർഗംകളി അവതരണ രീതി കൊണ്ട് ശ്രദ്ധേയമായി.

സെഹിയോൻ കൂടാരയോഗത്തിന്റെ സെക്രട്ടറി ആഷ്ന ഷാജൻ ആണ് പെൺകുട്ടികളെ മാർഗംകളിയുടെ ആദ്യ ചുവടുകൾ പഠിപ്പിച്ചത്. ആൽവി സജി, അലീന ഷാജൻ, ഡെൻസിൽ ഡോമിനിക്, ജെനറ്റ് ജോസഫ്, ലെയാ പയസ്, മഹിമ സ്റ്റീഫൻ, ബെനീറ്റ ബിനോജി, മരിയ ബിജു എന്നിവരാണ് മാർഗംകളി ടീമിൽ ഉളളത്.

മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ ഓണാഘോഷ പരിപാടിയിൽ ഇവരുടെ മാർഗംകളി ഉൾപ്പെടുത്തിയിട്ടുണ്ട്.

<ആ>റിപ്പോർട്ട്: റെജി പാറയ്ക്കൻ