ക്നാനായ തിരുനാളിനു മാർ ജോസഫ് സ്രാമ്പിക്കൽ സന്ദേശം നൽകും
Saturday, August 13, 2016 6:31 AM IST
മാഞ്ചസ്റ്റർ: യുകെയിലെ ഷ്രൂസ്ബറി രൂപതയിൽ പ്രഥമ ക്നാനായ കാത്തലിക് ചാപ്ലയൻസി രണ്ടാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ യുകെയിലെ ക്നാനായ കത്തോലിക്കർ ഒന്നുചേർന്നു നടത്തുന്ന പ്രഥമ ക്നാനായ തിരുനാളിനു അനുഗ്രഹാശീർവാദമേകുവാൻ ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ നിയുക്‌ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ എത്തുന്നു.

ഒന്നാം വാർഷികം ആഘോഷിക്കുന്ന സെന്റ് ജോൺ പോൾ രണ്ടാമൻ സൺഡേ സ്കൂൾ വാർഷികാഘോഷ പരിപാടികളുടെയും ഇടവക വാർഷികത്തിന്റെയും ഉദ്ഘാടനം നിയുക്‌ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിക്കും.

പരിശുദ്ധ കന്യാമറിയത്തിന്റെ നാമധേയത്തിലുള്ള യൂറോപ്പിലെ പ്രഥമ ക്നാനായ ചാപ്ലെയിൻസിയിലെ തിരുനാളിനു ഒക്ടോബർ ഒന്നിനു നടക്കും. രാവിലെ പൊന്തിഫിക്കൽ കുർബാനയോടെയാണ് ക്നാനായ തിരുനാളിനു തുടക്കം കുറിക്കുക. ദിവ്യ കാരുണ്യവാഴ്വ്, ആഘോഷമായ പ്രദക്ഷിണം സ്നേഹവിരുന്നു എന്നിവയും നടക്കും. തുടർന്നു സൺഡേ സ്കൂളിന്റേയും ഭക്‌തസംഘടനകളുടെയും സംയുക്‌ത വാർഷികവും യുകെയിലെ ക്നാനായ സമൂഹം അവതരിപ്പിക്കുന്ന കലാ സന്ധ്യയും അരങ്ങേറും.

തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ ഊർജിതമായി പ്രവർത്തിച്ചു വരുന്നു. തിരുനാളിലേക്ക് എല്ലാ ക്രിസ്തീയ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഷ്രൂസ്ബറി രൂപത ക്നാനായ ചാപ്ലെയിൻ ഫാ. സജി മലയിൽ പുത്തൻപുര അറിയിച്ചു.

<ആ>റിപ്പോർട്ട്: അലക്സ് വർഗീസ്