നൈനാ ബൈനിയൽ കോൺഫറൻസ് ഒക്ടോബർ 21, 22 തീയതികളിൽ
Saturday, August 13, 2016 8:44 AM IST
ഷിക്കാഗോ: ഒക്ടോബർ 21, 22 തീയതികളിൽ ഷിക്കാഗോ എൽമസ്റ്റ് വാട്ടർഫോർഡിൽ നടക്കുന്ന നൈന അഞ്ചാമത് ബൈനിയൽ കോൺഫറൻസിൽ നഴ്സുമാർക്ക് 16 സിഇയു ലഭിക്കുന്നതിനുള്ള അവസരമൊരുക്കുന്നു.

ഇതോടൊപ്പം അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നുള്ള പ്രഗത്ഭരായ പ്രഫസർമാരെ കാണുന്നതിനുള്ള സൗകര്യവും ഒരുക്കുന്നതാണ്. നഴ്സിംഗിൽ ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്നതിന് ആഗ്രഹിക്കുന്നവർക്ക് വിവിധ യൂണിവേഴ്സിറ്റിയിൽ നിന്നും എത്തുന്ന പ്രതിനിധികളെ കാണുന്നതിനും സംസാരിക്കുന്നതിനുമുള്ള അവസരവും കോൺഫറൻസിൽ ലഭ്യമാണ്.

കുക്ക് കൗണ്ടി ബ്യൂറോയുടെ ചീഫ് നഴ്സിംഗ് ഓഫീസർ ആഗ്നസ് തേരാടിയുടെ നേതൃത്വത്തിൽ വിജ്‌ഞാനപ്രദവും നഴ്സുമാരുടെ ദൈനംദിന പ്രാക്ടീസിനു അനുയോജ്യമായ സെമിനാറുകളുമാണ് കോൺഫറൻസിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

അതിനോടൊപ്പംതന്നെ പഴയ സുഹൃത്തുക്കളുമായും അലൂംനി അംഗങ്ങളുമായി പരിചയം പുതുക്കുന്നതിനും ഒന്നിച്ചുകൂടുവാനുമുള്ള അവസരമുണ്ടായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

കോൺഫറൻസിൽ രജിസ്റ്റർ ചെയ്യുന്നതിനായുള്ള വിശദവിവരങ്ങൾ ംംം.ിമശിമൗമെ.രീാ–എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

വിവരങ്ങൾക്ക്: സാറാ ഗബ്രിയേൽ (നൈന പ്രസിഡന്റ്) 773 793 4879, ഫിലോ ഫിലിപ്പ് (കൺവൻഷൻ കൺവീനർ) 847 894 5663, മേഴ്സി കുര്യാക്കോസ് (ഐഎൻഐ പ്രസിഡന്റ്) 773 865 2456, റെജീന മേരി സേവ്യർ (രജിസ്ട്രേഷൻ ചെയർ) 630 887 6663.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം