സൂറിച്ചിൽ മാതാവിന്റെ സ്വർഗാരോപണ തിരുനാളും സ്വാതന്ത്ര്യദിനാഘോഷവും 15–ന്
Sunday, August 14, 2016 2:39 AM IST
സൂറിച്ച്: സൂറിച്ച് സീറോ മലബാർ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സെന്റ് തെരെസിയ പള്ളിയിൽ പരിശുദ്ധ കന്യാമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളും സ്വാതന്ത്ര്യ ദിനാഘോഷങ്ങളും ആഗസ്റ്റ് 15 –നു ഭക്‌ത്യാദരപൂർവം ആഘോഷിക്കുന്നു.

15–നു ഒമ്പതിനു ആഘോഷമായ വിശുദ്ധ കുർബ്ബാന അർപ്പിക്കും. തുടർന്നു സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. എല്ലാ സ്വിസ് മലയാളികളെയും ചടങ്ങിൽ പങ്കുകൊള്ളാൻ സീറോ മലബാർ കമ്യൂണിറ്റിക്ക് വേണ്ടി ഫാ. തോമസ് പ്ലാപ്പള്ളിൽ, അഗസ്റ്റിൻ മാളിയേക്കൽ എന്നിവർ ക്ഷണിക്കുന്നു

<യ> റിപ്പോർട്ട്: ഷിജി ചീരംവേലിൽ