ഫീനിക്സിൽ പുതിയ മലയാളം അക്കാഡമിക്ക് തുടക്കമായി
Tuesday, August 16, 2016 1:07 AM IST
ഫീനിക്സ്: ഫീനിക്സ് ഹോളി ഫാമിലി സീറോ മലബാർ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ പുതിയ അക്കാഡമിക്ക് തുടക്കമായി. മലയാള ഭാഷ അനായാസേന കൈകാര്യം ചെയ്യാൻ പുതിയ തലമുറയെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്കാഡമിക്ക് തുടക്കംകുറിച്ചിരിക്കുന്നത്. മൂല്യങ്ങളും സംസ്കാരങ്ങളും രൂപപ്പെടുത്തുന്നതിൽ ഭാഷയ്ക്ക് അതിപ്രധാനമായ പങ്കുവഹിക്കാനുണ്ടെന്ന് ‘മലയാളം കളരി’യുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് വികാരി റവ.ഫാ. ജോർജ് എട്ടുപറയിൽ പറഞ്ഞു. കേരള സഭയുടെ മഹത്തായ വിശ്വാസവും പാരമ്പര്യവും ആത്മീയ സംസ്കാരവും അമേരിക്കയിലും പിന്തുടരുന്നതിന് പുതിയ തലമുറയെ പ്രാപ്തമാക്കുന്നതാണ് മലയാളം അക്കാഡമിയുടെ പ്രവർത്തനങ്ങളെന്ന് ഫാ. ജോർജ് കൂട്ടിച്ചേർത്തു.

പാഠ്യപരിശീലനം പൂർത്തിയാകുമ്പോൾ മലയാളം വി. കുർബാനയിൽ ഭക്‌തിപൂർവ്വം പങ്കെടുക്കുന്നതിനും ആത്മീയ ഗ്രന്ഥങ്ങൾ മലയാളത്തിൽ തന്നെ വായിച്ച് ഗ്രഹിക്കുന്നതിനും സഹായമാകുംവിധമാണ് പുതിയ പാഠ്യപദ്ധതി നടപ്പിലാക്കുന്നതെന്ന് അക്കാഡമിയുടെ മുഖ്യ കോർഡിനേറ്റർ ബോബി ജോസ് ചാമംകണ്ഡയിൽ പറഞ്ഞു. പാരീഷ് ലൈബ്രറിയുടെ വിപുലമായ പുസ്തകശേഖരം ഈ ലക്ഷ്യത്തിലേക്കായി ഉപയോഗപ്പെടുത്തുന്നതിനും തീരുമാനമായിട്ടുണ്ട്. മലയാളത്തിലെ ക്ലാസിക് കൃതികൾ വിദ്യാർത്ഥികൾക്ക് അയത്നലളിതമായി പരിചയപ്പെടുത്തിക്കൊടുക്കുന്നതിനുള്ള പഠനരീതിയും, വിപുലീകരിച്ച പുതിയ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാഠ്യപദ്ധതിയുടെ ഉള്ളടക്കം വിശദീകരിച്ചുകൊണ്ട് ഷാജു ഫ്രാൻസീസ് സംസാരിച്ചു. മാത്യു ജോസ് അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ16വമ9.ഷുഴ മഹശഴി=ഹലളേ>